മൈലപ്ര ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി
പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 556608 രൂപ നല്‍കി. ബാങ്കിന്റെ വിഹിതമായ അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളമായ 46658 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് ഫീസ് 4950 രൂപയും പ്രസിഡന്റിന്റെ ഓണറേറിയം 5000 രൂപയും എന്നിവ ഉള്‍പ്പെടെ 556608 രൂപയാണ് നല്‍കിയത്.