മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ലാബ് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

മലപ്പുറത്തെ ആദ്യത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ലബോറട്ടറി സെന്റര്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ഡയഗാനോസ്റ്റിക്‌സ് മേഖലയില്‍ പ്രമുഖ ഗ്രൂപ്പായ അപ്പോളയുടെ മേല്‍നോട്ടത്തിലുള്ള ഹോസ്പികെയറുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറി മെഷിനറികള്‍ ഉപയോഗിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്ക് ആവശ്യമായ എല്ലാവിഭാഗം ലബോറട്ടറി ടെസ്റ്റിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News