പ്രതിഷേധ സായാഹ്നം
രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ചക്കിട്ടപാറ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. വിപിന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, പി.പി. രഘുനാഥ്, പി.സി. സുരാജന്‍, കെ ഹനീഫ, ഇ കെ അനീഷ്, റിജു രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.