പഴയന്നൂരില്‍ സഹകരണ ജീവനക്കാരുടെ കൂട്ടായ്മയില്‍ ലൈബ്രറി ഒരുങ്ങുന്നു
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയന്നൂരില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റില്‍ സഹകരണ ജീവനക്കാരുടെ കൂട്ടായ്മയില്‍ ലൈബ്രറി ഒരുങ്ങുന്നു. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ ജീവനക്കാരില്‍ നിന്ന് സമാഹരിച്ചാണ് സഹകരണവകുപ്പ് ലൈബ്രറി ഒരുക്കുന്നത്. പുസ്തക സമാഹരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷില്‍ നിന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു.
ഒരുമാസത്തിനുള്ള സംസ്ഥാന അടിസ്ഥലനത്തില്‍ പുസ്തക ശേഖരണം പൂര്‍ത്തിയാക്കി ലൈബ്രറി സജ്ജമാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്‌ളറ്റില്‍ തന്നെയുള്ള അഭ്യസ്ഥവിദ്യരായ ആളുകള്‍ക്ക് പരിശീലനം നല്‍കി ലൈബ്രറിയില്‍ നിയമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു.
കെട്ടിടം പൂര്‍ത്തിയാക്കി പഞ്ചായത്തിന്റെ സഹായത്തോടെ ലൈബ്രറി ഒരുക്കാനായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. എന്നാല്‍ അത് അനന്തമായി നീണ്ടതോടെ ജീവനക്കാരുടെ സഹകരണത്തോടെ ഒരു ലൈബ്രറി എന്ന ലക്ഷ്യ0 മന്ത്രി വി എന്‍ വാസവന്‍ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും മിനി ആന്റണി പറഞ്ഞു.