പള്ളുരുത്തി മണ്ഡലം ബാങ്ക് ആംബുലന്‍സ് സൗജന്യമായി വിട്ടു നല്‍കി
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി വിട്ടു നല്‍കി. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ബാങ്ക് സെക്രട്ടറി ജയമോന്‍ യു. ചെറിയാന്‍ , ഭരണസമിതി അംഗങ്ങളായ കെ. സുരേഷ്, അഡ്വ. പി.എസ്. വിജു, എ. എം. ഷെറീഫ്, പി.എച്ച്. ഹാരീസ്, ചന്ദ്രിക വിജയന്‍, ഹേമ ജയരാജ് എന്നിവര്‍ പങ്കെടുത്തു.