തലയാട് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഘത്തിന്റെ നിക്ഷേപ സമാഹരണ പദ്ധതി തുടങ്ങി
കോഴിക്കോട് തലയാട് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിക്ഷേപ സമാഹരണ പദ്ധതി എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഹകരണമാണ് ഏതൊരു സംരംഭത്തേയും വിജയത്തില്‍ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിജയകൃഷ്ണന് സംഘം സെക്രട്ടറി സ്വപ്ന. പി ഉപഹാരം നല്‍കി. പ്രസിഡന്റ് ബിജു .കെ.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് .കെ.എല്‍, ഡയറക്ടര്‍മാരായ റോണി ജോസഫ്, രമേഷ് ബാബു, ഹംസ.സി.എം എന്നിവര്‍ സംസാരിച്ചു.