തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍

moonamvazhi

സര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍. കടുത്ത വേനലില്‍ ആശ്വാസമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആര്‍. എസ്. വെള്ളം, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്.

മുണ്ടക്കയം സഹകരണ ബാങ്ക്

മുണ്ടക്കയം സഹകരണ ബാങ്ക് മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ തുറന്ന സഹകരണ തണ്ണീര്‍ പന്തല്‍ കാഞ്ഞിരപ്പള്ളി സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ ഷമീര്‍ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് റോയ് മാത്യു കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ചു.

വടക്കേവിള സര്‍വീസ് സഹകരണ ബാങ്ക്

വടക്കേവിള സര്‍വീസ് സഹകരണ ബാങ്ക് കണ്ടോലില്‍ ശാഖയോട് ചേര്‍ന്ന് ബൈപാസില്‍ തുറന്ന തണ്ണീര്‍ പന്തല്‍ എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എ. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ഭരണസമിതി അംഗം എന്‍.ജയലാല്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എല്‍ രാജി, ബാങ്ക് കന്‍കറന്റ് ഓഡിറ്റര്‍ എഫ് സന്തോഷ്, ഭരണസമിതി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.

മഞ്ചേരി കോ- ഓപ്പറേറ്റീവ് അര്‍ബ്ബണ്‍ ബാങ്ക്

മഞ്ചേരി കോ- ഓപ്പറേറ്റീവ് അര്‍ബ്ബണ്‍ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ സഹകരണ അസി.രജിസ്ട്രാര്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍, ജനറല്‍ മാനേജര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റ തണ്ണീര്‍ പന്തല്‍  ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എം. ജിനീഷ് അധ്യക്ഷത വഹിച്ചു, ഭരണ സമിതി അംഗങ്ങളായ ടി. ആര്‍. ഭരതന്‍, ശാന്തകുമാര്‍, സാന്റി എസ് .ജെ . മേരി ജെയിംസ്, സ്മിത കെ.ജി ബാങ്ക് സെക്രട്ടറി ബി. ജയശ്രീ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി അനില്‍ സി. പി തുടങ്ങിയവര്‍ പങ്കെടുത്തു.

വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ തണ്ണീര്‍ പന്തല്‍ ഓര്‍ക്കാട്ടേരി ടൗണില്‍ ആരംഭിച്ചു. സംഘം പ്രസിഡന്റ് കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രമേഷ് ബാബു, ഡയറക്ടര്‍മാരായ കെ കെ ബാലകൃഷ്ണന്‍, കുന്നോത്ത് ചന്ദ്രന്‍,കുറുന്താറത്ത് രാജന്‍, കെ. പവിത്രന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ. അനീഷ് കുമാര്‍,സുമിത്ത് ലാല്‍, മമ്പള്ളി പ്രേമന്‍,സുനീഷ് ടി. ജി എന്നിവര്‍ സംസാരിച്ചു.

പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്

പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍ കെ.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഇ.മോഹനന്‍ അദ്യക്ഷത വഹിച്ചു. ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.മുകുന്ദന്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് എം.രാജഗോപാലന്‍, ബാങ്ക് സെക്രട്ടറി കെ.അബുജാക്ഷി എന്നിവര്‍ പങ്കെടുത്തു.

എരുവേശി സര്‍വീസ് സഹകരണ ബാങ്ക്

എരുവേശി സര്‍വീസ് സഹകരണ ബാങ്ക് ചെമ്പേരി ടൗണില്‍ തണ്ണീര്‍ പന്തലൊരുക്കി, ബാങ്ക് പ്രസിഡന്റ് അനില്‍ പി. ജോര്‍ജ് വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമലക്ക് നല്‍കി ഉദഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് രാജേഷ് എം. സി, സീനിയര്‍ ക്ലാര്‍ക്ക് കെ.വി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

വിളപ്പില്‍ പഞ്ചായത്ത് പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ സഹകരണ സംഘം


വിളപ്പില്‍ പഞ്ചായത്ത് പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ സഹകരണ തണ്ണീര്‍ പന്തല്‍ തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News