തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതി
ഇടുക്കി ചെറുതോണിയിലെ തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതിയായി. കോ -ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സിംസ്) എന്ന പേരിലാണ് നഴ്സിങ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച ഫയലില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഒപ്പിട്ടു. ജനറല്‍ നഴിസിങ് കോഴ്സിനാണ് അനുമതി ലഭിച്ചത്.
നഴ്സിങ് കൗണ്‍സിലിന്റെ പരിശോധനകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെപ്തംബറിലാണ് ക്ലാസുകള്‍ ആരംഭിക്കുക. തുടക്കത്തില്‍ 25 സീറ്റുകളാണുളളത്. ഹൈറേഞ്ചില്‍നിന്ന് മറ്റു സംസ്ഥാനങ്ങളില്‍ നഴ്സിങ് പഠിക്കേണ്ടിവരുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസമായി മാറുന്നതാണ് പുതിയ തീരുമാനം. പ്രവേശന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഹൈറേഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയോട് ചേര്‍ന്നുളള 200 സ്്ക്വയര്‍ഫീറ്റ് കെട്ടിടത്തിലാണ് നഴിസിങ് സെന്റ് ആരംഭിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് ഹൈറേഞ്ചിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായാണ് തങ്കമണി സഹകരണ ആശുപത്രി ജിഎന്‍എം നഴ്സിങ് കോഴ്സിനുളള അനുമതിക്കായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയത്.
[mbzshare]