ഡോ.വർഗീസ് കുര്യൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.
ഡോ.വർഗീസ് കുര്യൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.
മലബാർ മേഖലയിലെ മികച്ച ക്ഷീരോല്പാദക സഹകരണ സംഘത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഡോക്ടർ വർഗീസ് കുര്യൻ അവാർഡിന് കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് അപേക്ഷകൾ ക്ഷണിച്ചു.
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന വർഗീസ് കുര്യന്റെ സ്മരണയ്ക്കായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം ആണ് സിറ്റിബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർ വർഗീസ് കുര്യൻ ചരമവാർഷികദിനമായ സെപ്റ്റംബർ 9ന് അവാർഡ് സമ്മാനിക്കും.
സംഘത്തിന്റെ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാർശയും സഹിതം ജൂലൈ 31 നകം അപേക്ഷകൾ ലഭിച്ചിരിക്കണം. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ക്ഷീര സംഘങ്ങൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ചാലപുറത്തുള്ള ഹെഡ് ഓഫീസിൽ ആണ് അപേക്ഷകൾ ലഭിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ 9496289311 എന്ന നമ്പർ ലഭിക്കും.