ജോസഫ് മുണ്ടശേരി ഓർമ്മ ദിനം ഇന്ന് 

[mbzauthor]

കേരളത്തിലെ ആദ്യ സഹകരണ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ഓർമ്മ ദിനമാണിന്ന്. സഹകരണ പ്രസ്ഥാനത്തിനെ ചിട്ടയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട പ്രതിഭാധനനായ ഭരണാധികാരിയായിരുന്ന മുണ്ടശേരി മാസ്റ്റർ.

മുമ്പേ പോയവരുടെ ജീവിതങ്ങളെ ഉൾക്കൊണ്ട് അതിൽ തിരുത്തലുകൾക്കിടം തിരഞ്ഞാണ് അദ്ദേഹം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത്. അതുകൊണ്ടു തന്നെ എപ്പോഴും സാധാരണക്കാരനോടുള്ള കരുതൽ അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകൾ മലയാളത്തിലെ സാഹിത്യ, സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളുടെ നവോത്ഥാന ചരിത്രം കൂടിയാണ്. നോവലുകളും ചെറുകഥകളും സാഹിത്യ വിമർശന കൃതികളുൾപ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും കൂടിയായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

[mbzshare]

Leave a Reply

Your email address will not be published.