ജെ.ഡി.സി. ഓണ്‍ലൈന്‍ ക്ലാസുകള്‍ വൈകീട്ട് ആറ് മുതല്‍ നടത്തണം
സംസ്ഥാന സഹകരണ യൂണിയന്റെ ജെ.ഡി.സി. ഓണ്‍ലൈന്‍ ക്ലാസുകള്‍ വൈകീട്ട് ആറ് മുതല്‍ നടത്തണമെന്ന് കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിനേഷ് കാരന്തൂര്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ ചെയ്താല്‍ ജീവനക്കാര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് അവധിയെടുക്കാതെ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് നിവേദനത്തില്‍ പറയുന്നു.