ചെക്യാട് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി
ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 65-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനറല്‍ ബോഡി യോഗവും സഹകാരി സംഗമവും നടത്തി. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വി.കെ.ഭാസ്‌കരന്‍, എന്‍.കെ.കുഞ്ഞിക്കേളു, എം.കുഞ്ഞിരാമന്‍, കെ.ഷാനിഷ്‌കുമാര്‍, കെ.പി. മോഹന്‍ദാസ്, വി.കെ.ബിജു, വി.കെ. ശ്രീധരന്‍, കെ.സൗമ്യ, കെ.സ്മിത, പി.ബിനു, കെ.പി.രാജീവന്‍, എം. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.