ക്വിസിക്കോസിന്റെ ഡിജിറ്റല്‍ പ്രിന്റിങ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

[mbzauthor]

ശാസ്താംകോട്ട ആസ്ഥാനമായ ക്വയിലോണ്‍ ഇന്‍ഫോ സൊല്യൂഷന്‍സ് യൂത്ത് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ക്വിസിക്കോസ്) ന്റെ ഡിജിറ്റല്‍ പ്രിന്റിങ് യൂണിറ്റ് ആഞ്ഞിലിമൂട്ടില്‍ പ്രവര്‍ത്തനം തുടങ്ങി. യുവജന സഹകരണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ പ്രിന്റിങ് യൂണിറ്റാണിത് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി അധ്യക്ഷത വഹിച്ചു. കെ. സുധീഷ് സ്വാഗതം പറഞ്ഞു.

മുന്‍ എംപി കെ സോമപ്രസാദ് പ്രിന്റിങ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്തു. ഷെയര്‍ ഹോള്‍ഡേഴ്സിനുള്ള ഓഹരി സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. ഗോപന്‍ വിതരണം ചെയ്തു. സംഘത്തിന്റെ രണ്ടാംഘട്ട ഓഹരി ക്വയിലോണ്‍ ഓട്ടോ മൊബൈല്‍സ് എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി. ആര്‍. ശങ്കരപ്പിള്ള ഏറ്റുവാങ്ങി.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കുന്നത്തൂര്‍ താലൂക്ക് ചെയര്‍മാന്‍ ടി. മോഹനന്‍, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ ഹലിം, സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി സി.വി. ഗോപീകൃഷ്ണ, രാജസിംഹന്‍ പിള്ള, ജെ ശോഭന, കെ സനില്‍കുമാര്‍, സന്തോഷ് വലിയപാടം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം സഹകരണ മേഖലയില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തനം ആരംഭിച്ച 30 യുവജന സഹകരണ സംഘങ്ങളില്‍ ഒന്നാണ് ക്വയിലോണ്‍ ഇന്‍ഫോ സൊല്യൂഷന്‍സ് യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

 

[mbzshare]

Leave a Reply

Your email address will not be published.