കോലഞ്ചേരി പ്രവാസിസഹകരണസംഘം ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോ സംഘടിപ്പിക്കും

moonamvazhi

എറണാകുളം ജില്ലയിലെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം നവംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ കളമശ്ശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോ സംഘടിപ്പിക്കും. സംഘം നടത്തുന്ന രണ്ടാമത്തെ ഗ്ലോബല്‍ ട്രേഡ് എക്‌സ്‌പോയാണിത്. ബിസിനസ് കേരളയുമായും സ്മാര്‍ട്ട് കണ്‍സള്‍ട്ടന്‍സി കോയുമായും ചേര്‍ന്നാണിതു നടത്തുന്നത്. വ്യവസായവകുപ്പ്, നോര്‍ക്ക, സഹകരണവകുപ്പ്, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ജെ.സി.ഐ, ലയണ്‍സ് ക്ലബ്, റോട്ടറിക്ലബ് എന്നിവയും ഇതുമായി സഹകരിക്കുന്നുണ്ട്.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ പുതിയ വ്യവസായസംരംഭം തുടങ്ങാന്‍ പ്രേരിപ്പിക്കുകയാണു ലക്ഷ്യം. മെഷിനറി, ഓട്ടോമോട്ടീവ്, ഫര്‍ണിച്ചര്‍, ട്രാവല്‍ ആന്റ് ടൂറിസം, കാര്‍ഷികം, ഇലക്ട്രോണിക്‌സ്, ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, കോസ്‌മെറ്റിക്‌സ്, വിദ്യാഭ്യാസം, പ്രോപ്പര്‍ട്ടി തുടങ്ങിയവയിലായി ഇരുന്നൂറോളം സ്റ്റാളുകള്‍ ഉണ്ടാകും. ബിസിനസ് സെമിനാറുകള്‍, പ്രോജക്ട് അവതരണം, പാനല്‍ ചര്‍ച്ച, പ്രോഡക്ട് ലോഞ്ചിങ്, ബിസിനസ് പരിശീലനപരിപാടികള്‍, കലാപരിപാടികള്‍, വ്യവസായവികസനപ്രചോദകമായ ടോക്ഷോകള്‍ തുടങ്ങിയവ ഉണ്ടാകും. നടത്തിപ്പിനു പി.വി. ശ്രീനിജന്‍ എം.എല്‍.എ. ചെയര്‍മാനും കോലഞ്ചേരി ഏരിയ പ്രവാസിസഹകരണസംഘം പ്രസിഡന്റ് നിസാര്‍ ഇബ്രാഹിം ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.