കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ: ഹനീഫ പെരിഞ്ചീരി പ്രസിഡൻ്റ്, എൻ. ഭാഗ്യനാഥ് സെക്രട്ടറി

Deepthi Vipin lal
  • കേരളത്തിലെ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിമാരുടെ സംഘടനയായ കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന ഭാരവാഹികളായി ഹനീഫ പെരിഞ്ചീരി ( പ്രസിഡൻ്റ്), എൻ. ഭാഗ്യനാഥ് (സെക്രട്ടറി), ഹമീദ് വേങ്ങര ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

*അബ്ദുൾ അസീസ് K വെട്ടിക്കാട്ടിരി ,
*ജാഫർ മഞ്ചേരി,*
*ജുമൈലത്ത് കാവനൂർ,* അബ്ദുൾ നാസർ എളങ്കൂർ, അനിൽ കുമാർ ചേലേമ്പ്ര,
ടി.പി. എം ബഷീർ തേഞ്ഞിപ്പലം,
ഇസ്മായിൽ പെരുവള്ളൂർ,
ശ്യാം എടരിക്കോട്,
ഹംസ പരപ്പനങ്ങാടി, അബുബക്കർ പുലാമന്തോൾ,
, യൂസഫ് മങ്കട പള്ളിപ്പുറം, എ.കെ. മുസ്തഫ പാങ്ങ് ,
സൈഫുള്ള കടന്നമണ്ണ,
ശശി വളാഞ്ചേരി ,
മജീദ് മംഗലം ,
ആയിഷക്കുട്ടി ഒളകര കോൽക്കളം,
സുരേന്ദ്രൻ എടപ്പാൾ,
രാജാറാം അണ്ടത്തോട്, രമാദേവി വട്ടം കുളം ,
ഷീല കാളികാവ്,
അഷറഫ് നിലമ്പൂർ,
ആൻസ് ചുങ്കത്തറ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ.

സഹകരണം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം കേരളത്തിലെ ശക്തമായ സഹകരണമേഖലയ്ക്കും ഫെഡറൽ സംവിധാനത്തിനും വെല്ലുവിളിയാകുമെന്ന് യോഗം വിലയിരുത്തി. സഹകരണമേഖലയെ തകർത്ത് സമാന്തര സംവിധാനമുണ്ടാക്കാൻ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളും നിധി കമ്പനി ലിമിറ്റഡ് സ്ഥാപനങ്ങളും സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്യുന്നതിൽ യോഗം പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. വി.കെ ഹരികുമാർ സ്വാഗതവും എൻ ഭാഗ്യനാഥ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News