കേരളാ ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ

Deepthi Vipin lal

കേരളാ ബാങ്ക് ജീവനക്കാര്‍ ഓള്‍ കേരളാ ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണയുടെ ഭാഗമായി കോഴിക്കോട് റീജിയണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.


ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, മന്ത്രിതല ചര്‍ച്ചയിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുക, റിക്രൂട്ട്‌മെന്റ് റൂള്‍ ഉത്തരവായിട്ടും പ്രമോഷനുകള്‍ നടത്താത്ത നടപടി അവസാനിപ്പിക്കുക, 2 വര്‍ഷമായി നിഷേധിക്കപ്പെട്ട പ്രമോഷനുകള്‍ ഉടന്‍ അനുവദിക്കുക, ശാഖകളില്‍ നോംസ് പ്രകാരം ജീവനക്കാരെ നിയമിക്കാതെ റിവ്യൂ മീറ്റിംഗു കളില്‍ ജീവനക്കാരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, സംഘടനകളുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കുക, ജീവനക്കാരുടെ വായ്പാ പരിധികള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

Leave a Reply

Your email address will not be published. Required fields are marked *

Latest News