കേരള സംസ്ഥാന കാര്‍ഷിക, ഗ്രാമവികസന ബാങ്കിനു ദേശീയ അവാര്‍ഡ്
മികച്ച പ്രവര്‍ത്തനത്തിനു കേരള സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കിന് ദേശീയ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ നാലു സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ക്കാണു ഈ ബഹുമതി ലഭിച്ചത്. 90 വര്‍ഷത്തിലധികം ജനസേവനം നടത്തിയതിനു മറ്റു നാലു കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ക്കും അവാര്‍ഡ് കിട്ടി.
ഡല്‍ഹിയില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്‌സ് ഫെഡറേഷന്‍ ( NAFCARD ) സംഘടിപ്പിച്ച കാര്‍ഷിക, ഗ്രാമവികസന ബാങ്കുകളുടെ സമ്മേളനത്തില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണു ബഹുമതികള്‍ സമ്മാനിച്ചത്. ഗുജറാത്ത് സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്ക് (ഖേതി ബാങ്ക് ), ബംഗാള്‍, കര്‍ണാടക കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ എന്നിവയും അവാര്‍ഡുകള്‍ നേടി.
കേരള സംസ്ഥാന കാര്‍ഷിക, ഗ്രാമവികസന ബാങ്കിനുവേണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ ജ്യോതിപ്രസാദ് അവാര്‍ഡ് സ്വീകരിച്ചു. 2021-22 ല്‍ 29.4 കോടി രൂപ ലാഭം കൈവരിച്ച കേരള കാര്‍ഷിക, ഗ്രാമവികസന ബാങ്ക് 2022 മാര്‍ച്ച് 31 വരെ 8036 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. 396 കോടി രൂപയുടെ നിക്ഷേപമുണ്ട്.
90 വര്‍ഷത്തിലധികം പ്രവര്‍ത്തനപാരമ്പര്യമുള്ള ബാങ്കിനുള്ള അവാര്‍ഡ് നേടിയവയില്‍ തമിഴ്‌നാട് കാര്‍ഷിക, ഗ്രാമവികസന ബാങ്കും അജ്മീര്‍ ഭൂവികസന ബാങ്കും ഉള്‍പ്പെടുന്നു.