കേരള ബാങ്ക് – പുതിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു: മലപ്പുറം ജില്ലാ ബാങ്ക് സംയുക്തസമരസമിതി സമരം അവസാനിപ്പിച്ചു.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ഉൾപ്പെടുന്ന വ്യവസ്ഥകളുമായി സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതായും ഇതേതുടർന്ന് മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ നടത്തിവരുന്ന സമര പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും സംയുക്തസമരസമിതി അറിയിച്ചു. ജനുവരി ഒന്നുമുതൽ മലപ്പുറത്തെ ജില്ലാ ബാങ്ക് ഹെഡ് ഓഫീസിൽ മുമ്പിൽ റിലേ സത്യാഗ്രഹം നടത്തിവരികയായിരുന്നു സമരക്കാർ. സംസ്ഥാന സർക്കാരും സഹകരണ മന്ത്രിയും മലപ്പുറം ജില്ല ബാങ്ക് ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയതിൽ സമര സമിതി യോഗം നന്ദി രേഖപ്പെടുത്തി.

അനാവശ്യമായ വ്യവഹാരങ്ങൾ ഇനിയും തുടർന്ന്, മലപ്പുറം ജില്ലയിലെ സഹകരണ മേഖലയിലെ 15 ലക്ഷത്തോളം ഇടപാടുകാരെയും ജീവനക്കാരെയും പ്രതിസന്ധിയിൽ ആക്കാതെ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ ഇനിയെങ്കിലും മലപ്പുറത്തെ സഹകാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സമര പരിപാടികളുടെ സമാപനം സമര സഹായസമിതിയുടെ ചെയർമാൻകൂടിയായ സിഐടിയു നേതാവ് വി. പി. അനിൽ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News