കേരള ബാങ്കിനായി ആരും ഇനി കാത്തിരിക്കേണ്ടതില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി

adminmoonam

 

കേരള ബാങ്കിനായി ആരും ഇനി കാത്തിരിക്കേണ്ടതില്ല എന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. കളിയാക്കി. ഒരു രംഗത്തും വാക്കുപാലിക്കാത്ത മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള ബാങ്കിനായി ഇനി കാത്തിരിക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ മൂന്നു വർഷമായി സഹകാരികളെയും ജീവനക്കാരെയും കേരള ബാങ്ക് വരുമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. ഇനി ഈ ഭരണ കാലയളവിൽ രണ്ട് തിരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. ആ സമയത്തെല്ലാം പെരുമാറ്റച്ചട്ടവും വരും. ഇതെല്ലാം മറയാക്കി ഈ  അഞ്ചുവർഷവും വരും വരും എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകാനേ ഈ സർക്കാരിന് സാധികൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിയൊന്നാം ജില്ലാ സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീകണ്ഠൻ.

കേരളത്തിലെ സഹകരണമേഖലയിൽ ജനാധിപത്യം ഇല്ലാതാക്കിയതായി ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന കാർഷിക വികസന ബാങ്കിൽ നടന്നത്. ഇത്രയേറെ ജനാധിപത്യ ധ്വംസനം നടന്ന മറ്റൊരു സംഭവം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ഈ സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് രമേഷ് കുമാർ.സി, ജില്ലാസെക്രട്ടറി ബി.രവി എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും ചർച്ചകൾകൊണ്ടും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!