കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടത്തി
സംസ്ഥാന വിഷയമായിട്ടുള്ള സഹകരണ മേഖലയില്‍ പുതിയ നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കണമെന്നും, ജനാധിപത്യവിരുദ്ധമായ നിയമഭേദഗതികള്‍ വരുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.പി. ആവശ്യപ്പെട്ടു. സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ മികച്ച ക്ഷീര സഹകരണ സംഘം സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡേവിസ് കണ്ണുക്കാടനെ യോഗത്തില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, ജെ.ഡി.സി പരീക്ഷകള്‍ക്ക് ഉന്നതമാര്‍ക്ക് നേടിയവര്‍ക്ക് നല്‍കിവരുന്ന രാമന്‍ മേനോന്‍ എന്‍ഡോമെന്റും, ഗംഗാധരന്‍ നായര്‍ എന്‍ഡോമെന്റും സി.ഒ. ജേക്കബ് വിതരണം ചെയ്തു. ജില്ലയിലെ മികച്ച സഹകരണ ജീവനക്കാര്‍ക്കുമായി സംഘടന ഏര്‍പ്പെടുത്തിയ സഹകരണ കര്‍മ്മ ശ്രേഷ്ഠ, കര്‍മ്മ രത്‌ന അവാര്‍ഡുകള്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ വിതരണം ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തിയ താലൂക്കുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു വിതരണം ചെയ്തു. എം. രാജു, ടി.വി. ഉണ്ണികൃഷ്ണന്‍, പ്രമോദ് പി.ആര്‍. ഗിരീഷ് തോപ്പില്‍, ടി.എസ്. ദിലീപന്‍, ഡേവിസ് കണ്ണൂക്കാടന്‍, ഇ.എഫ്. ജോസഫ്, രാജേഷ് കോമരത്ത്, ജിയോ ജോസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി എ.കെ. സതീഷ് കുമാര്‍ (പ്രസിഡണ്ട്), പി.ആര്‍. പ്രമോദ് (സെക്രട്ടറി), ഗിരീഷ് തോപ്പില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
[mbzshare]