കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണ മേഖലയെ തകര്‍ക്കുന്നു: കെ. സുധാകരന്‍

Deepthi Vipin lal

അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ തച്ചുതകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പിന്തുടരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം പാലക്കാട് ജൈനിമേട് എന്‍.എന്‍.എസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിനെ കെ.പി.സി.സി.യുടെ പോഷക സര്‍വ്വീസ് സംഘടനയായി സമ്മേളനത്തില്‍ അദ്ദേഹം
പ്രഖ്യാപിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.

വി.കെ.ശ്രീകണ്ഠന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എയും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ ടി.യു.രാധാകൃഷ്ണന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.എ.തുളസി, സി.ചന്ദ്രന്‍, കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, വി.എസ്.വിജയ രാഘവന്‍, സുമേഷ് അച്യുതന്‍, വി.രാമചന്ദ്രന്‍, സി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി സ്വാഗതവും ജില്ലാ പ്രസിഡന്റ് സി. രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യാത്രഅയപ്പ് സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍: ജോഷ്വാ മാത്യു (പ്രസിഡന്റ്), അശോകന്‍ കുറുങ്ങപ്പള്ളി (ജനറല്‍ സെക്രട്ടറി), പി.കെ.വിനയകുമാര്‍ (ട്രഷറര്‍).

പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യാത്രഅയപ്പ് സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍: ജോഷ്വാ മാത്യു (പ്രസിഡന്റ്), അശോകന്‍ കുറുങ്ങപ്പള്ളി (ജനറല്‍ സെക്രട്ടറി), പി.കെ.വിനയകുമാര്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *

Latest News