കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Deepthi Vipin lal

കോഴിക്കോട് തലയാട് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും എം.വി.ആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ നിര്‍മ്മല്‍.സി ക്ലാസ്സെടുത്തു.

സൊസൈറ്റി പ്രസിഡന്റ് ബിജു. കെ.കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലാലി രാജു, ജോസ് .കെ. എല്‍ പി. ഉസ്മാന്‍, റോണി ജോസഫ്, ബഷീര്‍ .ഇ.പി, സ്വപ്ന .പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News