കതിരൂര്‍ ബാങ്ക് നാട്ടുചന്തയുടെ പ്രവര്‍ത്തനം തുടങ്ങി
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നാട്ടുചന്തയുടെ പ്രവര്‍ത്തനം നബാര്‍ഡ് ഡി.ഡി.എം കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനില്‍, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ എം.പി., പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന്‍, കേരള ദിനേശ് ബീഡി ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം. മോഹന്‍ സ്വാഗതവും ഡയരക്ടര്‍ സുരേഷ് കെ.നന്ദിയും പറഞ്ഞു.