കഞ്ഞിക്കുഴി സഹകരണ ബാങ്ക് കാര്‍ഷിക ജനസേവ കേന്ദ്രം തുറന്നു
ഇടുക്കി ചെറുതോണി കഞ്ഞിക്കുഴി സഹകരണ ബാങ്ക് കാര്‍ഷിക സേവാകേന്ദ്രം, ഗോള്‍ഡ് ലോണ്‍ കൗണ്ടര്‍, ജനസേവാകേന്ദ്രം എന്നിവ തുറന്നു. പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ലിസ്സി ജോസ് അധ്യക്ഷയായി. കാര്‍ഷിക സേവാകേന്ദ്രം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനും ജനസേവാകേന്ദ്രം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസും ഗോള്‍ഡ് ലോണ്‍ കൗണ്ടര്‍ റോമിയോ സെബാസ്റ്റ്യനും ഉദ്ഘാടനംചെയ്തു.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ മെമന്റൊയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. യോഗത്തില്‍ സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, വി കെ കമലാസനന്‍, റോബി സെബാസ്റ്റ്യന്‍, ബേബി ഐക്കര, എംഎം പ്രദീപ് എന്നിവര്‍ സംസാരിച്ചു.