എന്‍.എം.ഡി.സിയുടെ ഓയില്‍ മില്‍ എള്ളെണ്ണ യൂണിറ്റ് കോഴിക്കോട്ട്

Deepthi Vipin lal

എന്‍.എം.ഡി.സിയുടെ ഓയില്‍ മില്‍ എള്ളെണ്ണ യൂണിറ്റ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ കോഴിക്കോട് ബീച്ചിന് സമീപം സില്‍ക്ക് സ്ട്രീറ്റിലുള്ള എന്‍.എം.ഡി.സി കെട്ടിടത്തില്‍ ആധുനിക രീതിയിലാണ് മില്ല് നിര്‍മിച്ചിരിക്കുന്നത്.

എന്‍.എം.ഡി.സി. ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പാക്കിങ് യൂണിറ്റ് പി.മോഹനന്‍ മാസ്റ്റര്‍ , ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് അംഗം ഇ .ശശീന്ദ്രന്‍, വെബ്‌സൈറ്റ് കേരള ബാങ്ക് റീജിയണല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് , ഫേയ്‌സ്ബുക്ക് പേജ് കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് വി.ഡി.ജോസഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ആദ്യ വില്‍പ്പന തോബന്‍ സി.ലൊഡായ ഏറ്റു വാങ്ങി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ , കേരളാ മലനാട് മാര്‍ക്കറ്റിങ്, സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടില്‍. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ പി.എച്ച് . ഹരീഷ്‌കുമാര്‍, ജനറല്‍ മാനേജര്‍ എം.കെ.വിപിന എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ വി.പി. കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ കെ.മാധവന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News