ആമ്പല്ലൂര്‍ ജനതാ സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി
ആമ്പല്ലൂര്‍ ജനതാ സര്‍വീസ് സഹകരണ ബാങ്കിന്റെ കാഞ്ഞിരമറ്റം മില്ലുങ്കല്‍ ബ്രാഞ്ചിനോട് ചേര്‍ന്ന് എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. തോമസ് ചാഴിക്കാടന് എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനന് അധ്യക്ഷത വഹിച്ചു.
ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം കാര്‍ഡിന്റെ വിതരണം എ.പി. മിഷന് ഹോസ്പിറ്റല്‍ ട്രഷറര്‍ ടി.സി.ഷിബു, ഐജു.എ. ജേക്കബ് അര്‍ത്തിയില്‍ എന്‍.ആര്. പ്രമോദ് നടത്തേത്തു എന്നിവര്‍ക്ക് നല്കി നിര്‍വ്വഹിച്ചു.
ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു.എം.തോമസ് മുഖ്യപ്രഭാഷണം നടത്തി. അനിതാ അനില്‍കുമാര്‍, എം.എം. ബഷീര്‍, ജലജാ മോഹനന്, കര്‍ണകി രാഘവന്, മോന്‍സി സി.വി, പി.വി. പ്രകാശന്, ബൈജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഡോ.എം.വി.കെ നമ്പൂതിരി സ്വാഗതവും സെക്രട്ടറി പി.പി. സീന നന്ദിയും പറഞ്ഞു.