വൈകുണ്‌ഠമേത്ത സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ബിരുദാനന്തരഡിപ്ലോമകള്‍
പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (വാംനികോം) അഗ്രിബിസിനസ് മാനേജ്‌മെന്റിലുള്ള മാനേജ്‌മെന്റ് ബിരുദാനന്തരഡിപ്ലോമകോഴ്‌സിലേക്കും സഹകരണത്തില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള മാനേജ്‌മെന്റ് ബിരുദാനന്തരഡിപ്ലോമകോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. 10+2+3 ഘടനയില്‍ 60%(പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 45%) മാര്‍ക്കോടെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ കാറ്റ്/ ക്‌സാറ്റ്/ സിമാറ്റ്/ ജിമാറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. അഖിലേന്ത്യാസാങ്കേതകിവിദ്യാഭ്യാസകൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരമുള്ളതും, കേസ്‌പഠനങ്ങളിലൂടെയും ഇന്റേണ്‍ഷിപ്പുകളിലൂടെയും ഫീല്‍ഡ്‌പ്രവര്‍ത്തനങ്ങളിലൂടെയും പ്രായോഗികപരിശീലനങ്ങളിലൂടെയും മുന്നേറുന്നതും, അഗ്രിബിസിനസ് കോര്‍പറേറ്റുകളുമായും ബാങ്കുകളുമായും സഹകരണസ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ധാരാളം തൊഴില്‍ സാധ്യതകളുള്ളതും, പ്രമുഖരായ ഫാക്കറ്റിഅംഗങ്ങളുടെയും വ്യാവസായികരക്ഷാകര്‍തൃവ്യക്തികളുടെയും ക്ലാസ്സുകളുള്ളതുമായ കോഴ്‌സാണിവയെന്നു സ്ഥാപനം അറിയിച്ചു. 200 രൂപ അപേക്ഷാഫീസുണ്ട്. മാര്‍ച്ച് 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.vamnicom.gov.inhttp://www.vamnicom.gov.in എന്ന വെബ്‌സൈറ്റിലും 020-25701100, 2570311 എന്നീ ഫോണ്‍ നമ്പരുകളിലും [email protected][email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.


