തൃക്കാക്കര സഹകരണാശുപത്രിയിൽ ഒഴിവുകൾ

Moonamvazhi

എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പൽ സഹകരണാശുപത്രിയിൽ എമർജൻസി ഫിസീഷ്യൻ,പൾമണോളജിസ്റ്റ്, ഡെർമറ്റോ ളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, ആയുർവേദ തെറാപ്പിസ്റ്റ്, സീനിയർ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ഇൻഷുറൻസ് കോ ഓർഡിനേറ്റർ, ഐ സി യു ലേബർ റൂം എക്സ്പീരിയൻസ്ഡ് സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യൻ, സി എസ് എസ് ഡി ടെക്നീഷ്യൻതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി ബി എസും എം ഡിയും രണ്ടു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് എമർജൻസി ഫിസീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം.

എം ബി ബി എസും പൾമണോളജിയിൽ എം ഡിയും രണ്ടു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് പൾമണോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

എം ബി ബി എസും എം ഡിയും രണ്ടു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് ഡെർമറ്റോ ഇ ജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

എം ബി ബി എസും ന്യൂറോ മെഡിസിനിൽ എം ഡിയും രണ്ടു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് ന്യൂറോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

എം ബി ബി എസും ഒരു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്കു കാഷ്വൽ റ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.

ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഇതിൽ അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ള പുരുഷൻമാർക്കും പ്രവൃത്തി പരിചയമില്ലെങ്കിലും പുതുതായി യോഗ്യരായ സ്ത്രീകൾക്കും അപേക്ഷിക്കാം. സീനിയർ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അഞ്ചു കൊല്ലമെങ്കിലും പ്രവൃത്തി പരിചയമുള്ള ബി എസ് സി എം ടി എൽ, ഡിഎംഎൽ ടി യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം.

ഇൻഷുറൻസ് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഐ സി യു ലേബർ റൂം എക്സ്പീരിയൻസ് ഡ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി എസ് സി നഴ്സിങ്/ ജി എൻ എം യോഗ്യതയും മൂന്നു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.

ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഐറ്റിഐ, ഡിപ്ലോമ യോഗ്യതയും രണ്ടു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.

സി എസ് എസ് ഡി ടെക്നീഷ്യൻ തസ്തികയിലേക്ക് സി എസ് എസ് ഡി ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടു കൊല്ലമെങ്കിലും പ്രവൃത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ മാർച്ച്25 നകം [email protected] ലേക്ക് റെസ്യൂമെ അയക്കണം.

ഫോൺ 0484-2955310, 2955310, 9496294339. വെബ്സൈറ്റ്:www.tmchospitals.inhttp://www.tmchospitals.in ഇ-മെയിൽ:[email protected][email protected]

Moonamvazhi

Authorize Writer

Moonamvazhi has 1014 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!