കുടുംബശ്രീയില്‍ കമ്പനി സെക്രട്ടറി ഒഴിവ്
കുടുംബശ്രീയുടെ സംരംഭമായ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കെബിഎഫ്‌പിസിഎല്‍) കമ്പനി സെക്രട്ടറി തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുകൊല്ലത്തേക്കുള്ള കരാര്‍നിയമനമാണ്. നീട്ടിക്കിട്ടിയേക്കാം. മാര്‍ച്ച് 21നു വൈകിട്ട് അഞ്ചിനകം അപേക്ഷിച്ചിരിക്കണം. ദി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്, റ്റിസി 94/3171, സെന്റ് ആന്‍സ് പള്ളിക്ക് എതിര്‍വശം, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, പിന്‍കോഡ് 695024 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കമ്പനിസെക്രട്ടറി തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്നു കവറിനുമുകളില്‍ എഴുതണം. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി മാത്രമേ സ്വീകരിക്കൂ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് അംഗത്വമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും കമ്പനിയുടെ നിയമകാര്യങ്ങളും റെഗുലേറ്ററി കാര്യങ്ങളും കൈകാര്യം ചെയ്‌തു മൂന്നുകൊല്ലം പ്രവൃത്തിപരിചയം വേണം. കമ്പനിനിയമം നന്നായി അറിഞ്ഞിരിക്കണം. ശമ്പളം 70000രൂപ. പ്രായപരിധി 50 വയസ്സ്. 2026 ഫെബ്രുവരി ഒന്നാണു പ്രായപരിധിക്ക് അടിസ്ഥാനം. അഭിമുഖത്തിലൂടെയാണു തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങളും അപേക്ഷയും www.keralachicken.org.in ല്‍ കിട്ടും.


