ഐബിപിഎസില്‍ ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്‌

Moonamvazhi

ബാങ്കുദ്യോഗസ്ഥത്തിരഞ്ഞെടുപ്പ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സൊണേല്‍ സെലക്ഷന്‍ – ഐബിപിഎസ്‌) ഡെപ്യൂട്ടി മാനേജര്‍ -എഐ ആപ്ലിക്കേഷന്‍സ്‌ ഡവലപ്പര്‍ തസ്‌തികയില്‍ ഒഴിവുണ്ട്‌. മുംബൈയിലാണ്‌ ഒഴിവ്‌. മാര്‍ച്ച്‌ 10നകം അപേക്ഷിക്കണം. പ്രായം 23നും 30നും മധ്യേ. കമ്പ്യൂട്ടര്‍ സയന്‍സിലോ നിര്‍മിതബുദ്ധിയിലോ ഡാറ്റാസയന്‍സിലോ മെഷീന്‍ ലേണിങ്ങിലോ ബി.ഇ അല്ലെങ്കില്‍ ബി.ടെക്‌. എംസിഎയോ കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ്‌സിയോ തുല്യബിരുദമോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
അഭികാമ്യയോഗ്യതകള്‍(1) കമ്പ്യൂട്ടര്‍ സയന്‍സിലോ നിര്‍മിതബുദ്ധിയിലോ മെഷീന്‍ ലേണിങ്ങിലോ എംടെക്കോ തുല്യ യോഗ്യതയോ. (2)നിര്‍മിതബുദ്ധി, ജനറേറ്റീവ്‌ എഐ, മെഷീന്‍ ലേണിങ്‌, എന്നിവയില്‍ സര്‍ട്ടിഫിക്കേഷന്‍. ജനറേറ്റീവ്‌ എഐ പോലുള്ള മള്‍ട്ടി ഏജന്റ്‌ സിസ്‌റ്റങ്ങളില്‍ അഡ്വാന്‍സ്‌ഡ്‌ സര്‍ട്ടിഫിക്കേഷന്‍. (3) ലാങ്‌ ചെയിന്‍, എല്‍ ലാമാ ഇന്‍ഡക്‌സ്‌, ഹഗ്ഗിങ്‌ ഫേസ്‌, ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌, ക്രൂ എഐ, ഓട്ടോ ജെന്‍, ലാങ്‌ ഗ്രാഫ്‌, ക്ലൗഡ്‌ ഡിപ്ലോയ്‌മെന്റ്‌ എന്‍വയണ്‍മെന്റ്‌ തുടങ്ങിയവ പോലുള്ള എഐ ടൂളുകളിലും ചട്ടക്കൂടുകളിലും വൈദഗ്‌ധ്യം. (4) ഫാസ്റ്റ്‌ എപിഐ, കണ്ടയ്‌നറൈസേഷന്‍ ടൂളുകള്‍ (ഡോക്കര്‍/കുബെര്‍നെറ്റെസ്‌/ മൈക്രോ സര്‍വീസസ്‌) എല്‍എല്‍എംഒപികള്‍ തുടങ്ങിയവയുമായി പരിചയം.
പ്രവൃത്തിപരിചയം: നിര്‍മിതബുദ്ധി/ മെഷീന്‍ലേണിങ്‌ മാതൃകകള്‍ വികസിപ്പിക്കുന്നതില്‍ ഒരുകൊല്ലത്തെ പരിചയം.


അഭികാമ്യയോഗ്യതകള്‍: (1) പൈത്തണ്‍, എസ്‌ക്യുഎല്‍, ഡാറ്റാബേസ്‌ സ്‌കീമാ ഡിസൈന്‍ എന്നിവയില്‍ പരിജ്ഞാനം. (2) ട്രാന്‍സ്‌ഫോര്‍മര്‍ അധിഷ്‌ഠിത ആര്‍ക്കിടെക്‌ചറുകള്‍, ന്യൂറല്‍ ശൃംഖലകള്‍, മാതൃകാഒപ്‌റ്റിമൈസേഷന്‍ ടെക്‌നിക്കുകള്‍ എന്നിവയില്‍ അറിവ്‌. (3) സംരംഭഡാറ്റാബേസുമായി ചേര്‍ത്ത്‌ സുരക്ഷിതവും ഉല്‍പാദനനിലവാരത്തിലുള്ളതുമായ നിര്‍മിതബുദ്ധി-മെഷീന്‍ലേണിങ്‌ സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യാനുള്ള കഴിവ്‌. (4) ഡാറ്റാസ്വകാര്യതയെയും നിര്‍മിതബുദ്ധീധാര്‍മികതാചട്ടക്കൂടുകളെയും വിവരസാങ്കേതികവിദ്യാസുരക്ഷാപാലനനിലവാരങ്ങളെയും കുറിച്ചുള്ള അറിവ്‌. (5) അതിവേഗ-നൂതനോത്തേജിതസഹാചര്യത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡോക്യുമെന്റേഷന്‍ നടത്താനുമുള്ള മികവ്‌.
അടിസ്ഥാനശമ്പളം: 44900രൂപ. മറ്റാനുകൂല്യങ്ങളടക്കം തുടക്കത്തില്‍ 90100 രൂപ കിട്ടും. വാര്‍ഷികവരുമാനം 17.15ലക്ഷത്തോളമായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നുകൊല്ലം ജോലിചെയ്‌തുകൊള്ളാമെന്ന രണ്ടുലക്ഷംരൂപയുടെ ബോണ്ട്‌ നല്‍കണം. 1000 രൂപ അപേക്ഷാഫീസുണ്ട്‌. ബാങ്കുചാര്‍ജുകളും ഇന്റിമേഷന്‍ ചാര്‍ജുകളും ഉദ്യോഗാര്‍ഥി വഹിക്കണം. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്‌. കൂടുതല്‍ വിവരങ്ങള്‍ https://www.ibps.in ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 968 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!