സഹകരണസര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌, റിസര്‍ച്ച്‌ അസോസിയേറ്റ്‌ ഒഴിവുകള്‍

Moonamvazhi

ഗുജറാത്ത്‌ ആനന്ദിലെ ഗ്രാമീണസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ത്രിഭുവന്‍ സഹകരണസര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റിന്റെ രണ്ടും റിസര്‍ച്ച്‌ അസോസിയേറ്റിന്റെ ഒന്നും ഒഴിവുകളുണ്ട്‌. പൊളിറ്റിക്കല്‍ സയന്‍സ്‌, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്‌, പബ്ലിക്‌ പോളിസി, ഡവലപ്‌മെന്റ്‌ സ്റ്റഡീസ്‌, സോഷ്യോളജി, മറ്റു സോഷ്യല്‍ സയന്‍സ്‌ വിഷയങ്ങള്‍ എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമോ പിഎച്ച്‌ഡിയോ ഉള്ളവര്‍ക്ക്‌ റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. സോഷ്യല്‍ സയന്‍സസിലോ ഇക്കണോമിക്‌സിലോ ബാങ്കിങ്‌ ആന്റ്‌ ഫൈനാന്‍സസിലോ ഡവലപ്‌മെന്റ്‌ സ്റ്റഡീസിലോ സ്‌റ്റാറ്റിക്‌സിറ്റികസിലോ ബിരുദാനന്തരബിരുദമോ പിഎച്ച്‌ഡിയോ ഉള്ളവര്‍ക്ക്‌ റിസര്‍ച്ച്‌ അസോസിയേറ്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. എംബിഎയോ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തരഡിപ്ലമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌. കാര്യങ്ങളെ ഗുണപരമായും അളവുപരമായും വിശകലനം ചെയ്യാനും ഇംഗ്ലീഷില്‍ മികച്ച നിലയില്‍ എഴുതാനുമുള്ള കഴിവു രണ്ടുതസ്‌തകയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്കും ഉണ്ടായിരിക്കണം. ഫീല്‍ഡ്‌ റിസര്‍ച്ച്‌, ഡാറ്റാഅനാലിസിസ്‌, റിപ്പോര്‍ട്ട്‌ റൈറ്റിങ്‌ എന്നിവയില്‍ മുന്‍പരിചയം അഭികാമ്യം. ഡാറ്റ ശേഖരിക്കാന്‍ യാത്ര ചെയ്യാനും മേല്‍നോട്ടം വഹിക്കാനും കഴിവുമുണ്ടായിരിക്കണം. പ്രായം 35 വയസ്സില്‍ താഴെ. റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ തസ്‌തികയിലെ നിയമനം ആറുമാസത്തേക്കായിരിക്കും. മികവിന്റെയും ആവശ്യകതയുടെയും ഫണ്ടുലഭ്യതയുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ കാലത്തേക്കു നീട്ടിയേക്കാം. പ്രതിഫലം മാസം 50,000 രൂപ. റിസര്‍ച്ച്‌ അസോസിയേറ്റിന്റെ നിയമനം ഒന്നരമാസത്തേക്കായിരിക്കും. പ്രതിഫലം മാസം 40000 രൂപ.

ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാണു രണ്ടു തസ്‌തികയിലേക്കും തിരഞ്ഞെടുക്കുക. റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്കു ഫെബ്രുവരി 15നകവും റിസര്‍ച്ച്‌ അസോസിയേറ്റ്‌ തസ്‌തികയിലേക്കു ഫെബ്രുവരി 10നകംവും https://www.irma.ac.in/careers/careers.phpയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ https://www.irma.ac.inhttps://www.irma.ac.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 933 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!