മധ്യപ്രദേശ് ജില്ലാസഹകരണബാങ്കുകളില്‍ 2076 ഒഴിവുകള്‍
മധ്യപ്രദേശ് സംസ്ഥാനസഹകരണബാങ്കായ മധ്യപ്രദേശ് രാജ്യസഹകാരിബാങ്ക് എംവൈഡിറ്റി (എംപിആര്‍എസ്‌ബി) അവിടത്തെ 38 ജില്ലാകേന്ദ്രസഹകരണബാങ്കുകളിലെ (ഡിസിസിബി) 313 ഓഫീസര്‍ ഗ്രേഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഡിസിസിബികളിലെ 1763 കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സൊസൈറ്റി മാനേജര്‍ തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചുകൊണ്ട് മറ്റൊരു വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടുവിജ്ഞാപനങ്ങളിലെ ഒഴിവുകളിലേക്കും www.apexbankmp.bank.inhttp://www.apexbankmp.bank.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രണ്ടുവിജ്ഞാപനങ്ങളും വിശദവിവരങ്ങളും ഇതില്‍ കിട്ടും. ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം.

* ഓഫീസര്‍ ഗ്രേഡ് വിജ്ഞാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് 2) 17, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് 2) 34, ഇന്റേണല്‍ ഓഡിറ്റര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് 2) 1, ബ്രാഞ്ച് മാനേജര്‍ (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ്1) 209, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ 2(മിഡില്‍മാനേജ്‌മെന്റ് ഗ്രേഡ് 2) 5, അക്കൗണ്ടന്റ് (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ്2) 47 എന്നിങ്ങനെ 313 ഒഴിവാണുള്ളത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ്2), ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് 2), ഇന്റേണല്‍ ഓഡിറ്റര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ്1), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-2 (മിഡില്‍മാനേജ്‌മെന്റ് ഗ്രേഡ് 1) തസ്‌തികകളിലെ എല്ലാ ഒഴിവും പൊതുവിഭാഗത്തിലാണ്. ബ്രാഞ്ച് മാനേജര്‍ (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് 1) തസ്‌തികയില്‍ ഇരുപതും അക്കൗണ്ടന്റ് (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് 2) തസ്‌തികയില്‍ മൂന്നും ഒഴിവുകള്‍ സ്‌ത്രീകള്‍ക്കുള്ളതാണ്. വിവിധസംവരണവിഭാഗങ്ങളിലെ ഒഴിവുകളിലും നിശ്ചിതഎണ്ണം സ്‌ത്രീകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
സംവരണവിഭാഗങ്ങളിലുള്ളവര്‍ക്കുംസ്‌ത്രീകള്‍ക്കും പൊതുവിഭാഗത്തിലേക്കും അപേക്ഷിക്കാം.
ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി)/ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി)/ എംഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി)/എംസിഎ യോഗ്യതയുള്ളവരും രജിസ്‌ട്രേഡ് സ്ഥാപനത്തിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വയംഭരണസ്ഥാപനത്തിലോ രണ്ടുകൊല്ലം പ്രോഗ്രാമിങ് പരിചയമുള്ളവരുമായവര്‍ക്കു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ്-2) തസ്‌തികയിലേക്ക് അപേക്ഷിക്കാം.
ഒന്നാംക്ലാസ് ബിരുദമോ രണ്ടാംക്ലാസ് ബിരുദാനന്തരബിരുദമോ എംബിഎയോ സിഎയോ ഐസിഡബ്ലിയുഎയോ ഉള്ളവരും ആര്‍ബിഐ ലൈസന്‍സ് ഉള്ള സ്ഥാപനത്തില്‍ ബന്ധപ്പെട്ടമേഖലയില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയമുള്ളവരുമായവര്‍ക്ക് ഇന്റേണല്‍ ഓഡിറ്റര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ്-2) തസ്‌തികയിലേക്ക് അപേക്ഷിക്കാം.
ഒന്നാംക്ലാസ് ബിരുദമോ രണ്ടാംക്ലാസ് ബിരുദാനന്തരബിരുദമോ എംബിഎയോ ഉള്ളവരും ആര്‍ബിഐ ലൈസന്‍സ് ഉള്ള സ്ഥാപനത്തില്‍ ബന്ധപ്പെട്ടമേഖലയില്‍ ഒരുകൊല്ലം പ്രവൃത്തിപരിചയം ഉള്ളവരുമായവര്‍ക്ക് ബ്രാഞ്ച് മാനേജര്‍ (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് 1) തസ്‌തികയിലേക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ബിഇയോ ബി.ടെക്കോ ഉള്ളവര്‍, കമ്പ്യൂട്ടര്‍ സയന്‍സോ ഐടിയോ ഒരു വിഷയമായി ബി.എസ്‌സി ജയിച്ചവര്‍, എംഎസ്‌സിക്കാര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി), എംസിഎക്കാര്‍ എന്നിവര്‍ക്കു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-2(മിഡില്‍മാനേജ്‌മെന്റ് ഗ്രേഡ്-2) തസ്‌തികയിലേക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഡ് സ്ഥാപനത്തിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വയംഭരണസ്ഥാപനത്തിലോ രണ്ടുകൊല്ലമെങ്കിലും പ്രോഗ്രാമിങ് പരിചയവും ഉണ്ടായിരിക്കണം.
ഒന്നാംക്ലാസ് ബിരുദമോ രണ്ടാംക്ലാസ് ബിരുദാനന്തരബിരുദമോ എംബിഎയോ ഉള്ളവര്‍ക്ക് അക്കൗണ്ടന്റ് (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് 2) തസ്‌തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യതകള്‍ 2025 നവംബര്‍ മുപ്പതിനകം നേടിയതായിരിക്കണം. വിവിധജില്ലാകേന്ദ്രസഹകരണബാങ്കുകളിലെ ശമ്പളം വ്യത്യസ്‌തമാണ്. പ്രായം 18-35. സ്‌ത്രീകള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍, മധ്യപ്രദേശിലെ ബാങ്കുകളിലോ ഹ്രസ്വകാലവായ്‌പാസഹകരണസംവിധാനത്തിലോ ജോലിചെയ്യുന്നവര്‍, ഭിന്നശേഷിക്കാര്‍, എക്‌സ് സര്‍വീസ്‌മെന്‍, ഹോംഗാര്‍ഡുകള്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ അഞ്ചുകൊല്ലം ഇളവുണ്ട്. മധ്യപ്രദേശില്‍ താമസിക്കുന്നവര്‍ക്കേ സംവരണവും പ്രായപരിധിയിളവും കിട്ടൂ. ഒരുജില്ലാബാങ്കിലെ ഒരുതസ്‌തികയിലേക്കേ അപേക്ഷിക്കാവൂ. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 800രൂപയും 18%ജിഎസ്‌ടിയുമാണ് അപേക്ഷാഫീസും ഇന്റിമേഷന്‍ ചാര്‍ജുമായി അടക്കേണ്ടത്. മറ്റുള്ളവര്‍ 1100 രൂപയും ജിഎസ്‌ടിയും അടക്കണം. ഓണ്‍ലൈന്‍പരീക്ഷ ഭോപ്പാല്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, സാഗര്‍, ഉജ്ജയ്‌ന്‍, സത്‌ന എന്നിവിടങ്ങളിലായിരിക്കും. ഇഷ്ടമുള്ള നാലുകേന്ദ്രങ്ങള്‍ സൂചിപ്പിക്കാം.
ബാലാഘട്ട്, ബേട്ടുല്‍, ഭോപ്പാല്‍, ഭിന്ദ്, ഛത്തര്‍പുര്‍,ചിന്ദ്വാര,ദമോഹ്,ദടിയ,ദേവാസ്, ധര്‍, ഹുണ, ഗ്വാളിയോര്‍,ഹോഷംഗാബാദ്, ഇന്‍ഡോര്‍, ജബല്‍പൂര്‍, ജബുവ, ഖണ്ഡ്വ, ഖാര്‍ഗോണ്‍, മണ്ഡല, മാന്ദ്‌സോര്‍, മൊറീന, നര്‍സിങ്‌പുര്‍, പന്ന, റെയ്‌സെന്‍, രാജ്‌ഗര്‍, റാട്‌ലാം,റേവ, സാഗര്‍, സതന, സെഹോര്‍, സിയോണി, ഷാഹ്‌ദോള്‍, ഷാജാപുര്‍, ശിവപുരി, സിധി, ടിക്കംഗര്‍, ഉജ്ജയ്‌ന്‍, വിദിശ എന്നിവിങ്ങളിലെ ഡിസസിബികളിലാണ് ഒഴിവുകള്‍. മുംബൈയിലെ ഇന്‍സ്‌റ്റിറ്റിയൂട്ട് ഫോര്‍ ബാങ്കിങ് പേഴ്‌സൊണേല്‍ സെലക്ഷന്‍ (ഐബിപിഎസ്) ആണ് ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ യോഗ്യതാപ്പട്ടിക തയ്യാറാക്കുക.
*കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, സൊസൈറ്റിമാനേജര്‍ വിജ്ഞാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്‌തികയില്‍ 748, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (സമ്പിദ) തസ്‌തികയില്‍ 176, സൊസൈറ്റി മാനേജര്‍ തസ്‌തികയില്‍ 839 എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ 1763. ബിരുദവും ഹിന്ദിയിലും ഇംഗ്ലീഷിലും ടൈപ്പുചെയ്യാനുള്ള കഴിവുമുള്ളവര്‍ക്കു മൂന്നുതസ്‌തികയിലേക്കുംഅപേക്ഷിക്കാം. യുജിസി അംഗീകൃതസര്‍വകലാശാലയിലോ യുജിസിഅംഗീകൃതഓപ്പണ്‍സര്‍വകലാശാലയിലോ ഡിഒഇഎസിസിയില്‍നിന്നോ ഒരുവര്‍ഷകമ്പ്യൂട്ടര്‍ഡിപ്ലോമകോഴ്‌സോ സര്‍ക്കാര്‍പോളിടെക്‌നിക്കില്‍നിന്നുള്ള മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സോ, സര്‍ക്കാര്‍ ഐടിഐയില്‍നിന്നുള്ള ഒരുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ് സര്‍ട്ടിഫിക്കറ്റ് (സിഒപിഎ) കോഴ്‌സോ ജയിച്ചിരിക്കണം. അല്ലെങ്കില്‍ താഴെ പറയുന്ന യോഗ്യതകളിലൊന്ന് ഉള്ളവരായിരിക്കണം. (1) ബിഇ (സിഎസ്‌ഇ/ഐടി)/എംസിഎ/ബിസിഎ/എംഎസ്‌സി(ഐടി/സിഎസ്)/ബിഎസ്‌സി(ഐടി/സിഎസ്)/എംടെക്/എംഇ.(2) കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌ആന്റ്‌് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ എഐസിടിഇ അംഗീകൃത പോളിടെക്‌നിക്ക് ഡിപ്ലോമ.(3) കമ്പ്യൂട്ടര്‍ വിഷയമായുള്ള ബിഎസ്‌സിയോ ബി.കോമോ മറ്റുഡിഗ്രികളോ.
പ്രായപരിധി 18-35. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (സമ്പിദ) തസ്‌തികയുടെ കാര്യത്തില്‍ പരമാവധിപ്രായം 55 വയസ്സാണ്. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 650രൂപയും 18%ജിഎസ്‌ടിയും അപേക്ഷാഫീസ്-ഇന്റിമേഷന്‍ ചാര്‍ജിനത്തില്‍ അടക്കണം. മറ്റുള്ളവര്‍ 850രൂപയും ഇന്റിമേഷന്‍ ചാര്‍ജുമാണ് അടക്കേണ്ടത്.
യോഗ്യത നേടിയിരിക്കേണ്ട സമയപരിധി,വിവിധവിഭാഗങ്ങള്‍ക്കുള്ള പ്രായപരിധിയിളവ്, പരീക്ഷാകേന്ദ്രം, ജില്ലകള്‍, തുടങ്ങി മറ്റു വ്യവസ്ഥകള്‍ ഓഫീസര്‍ഗ്രേഡ് വിജ്ഞാപനത്തിലേതിനു സമാനമാണ്.

