കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ യങ്‌ പ്രൊഫഷണലുകളുടെ ഒഴിവ്‌

Moonamvazhi

കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ യങ്‌പ്രൊഫഷണലുകളുടെ (ഫിനാന്‍സ്‌) രണ്ടൊഴിവുണ്ട്‌. ഒഴിവുകളുടെ എണ്ണം ഉയര്‍ന്നേക്കാം. ഡെപ്യൂട്ടി സെക്രട്ടറി (എസ്റ്റാബ്‌്‌ളിഷ്‌മെന്റ്‌), ഓഫീസ്‌ ഓഫ്‌ ദി സെന്‍ട്രല്‍ രജസിട്രാര്‍ ഓഫീസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌, ണയന്‍ത്‌ ഫ്‌ളോര്‍, ടവര്‍ ഇ, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍, നൗറോജി നഗര്‍, സഫ്‌ദര്‍ജങ്‌ എന്‍ക്ലേവ്‌, ന്യൂഡല്‍ഹി 110029 എന്ന വിലാസത്തിലാണ്‌ അപേക്ഷ അയക്കേണ്ടത്‌. അപേക്ഷയുടെ സ്‌കാന്‍ ചെയ്‌ത കോപ്പി [email protected][email protected] ലേക്കു മെയില്‍ ചെയ്യുകയും വേണം. എംപ്ലോയ്‌മെന്റ്‌ ന്യൂസില്‍ തൊഴിലവസരഅറിയിപ്പു പ്രസിദ്ധീകരിച്ചു 30ദിവസത്തിനകം അപേക്ഷിക്കണം എന്നാണു കേന്ദ്രസഹകരണരജിസ്‌ട്രാറുടെ നവംബര്‍ 13ലെ നോട്ടീസിലുള്ളത്‌.

കരാറടിസ്ഥാനത്തിലാണു നയമനം. ഒരുകൊല്ലത്തേക്കായിരിക്കും ഇത്‌. ഒരുകൊല്ലംകൂടി നീട്ടിയേക്കാം. ശമ്പളം മാസം 70,000 രൂപ. പ്രായപരിധി 35 വയസ്സ്‌. ഇന്ത്യന്‍ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയിലോ (ഐസിഡബ്ലിയഎഐ), ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യയിലോ (ഐസിഎഐ), ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യയിലോ (ഐസിഎസ്‌ഐ) യോഗ്യതാംഗത്വമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. മികച്ചആശയവിനിമയശേഷിയും ഇന്റര്‍പേഴ്‌സണല്‍ വിശകലനപാടവവും കമ്പ്യൂട്ടറില്‍ സാങ്കേതികാധിഷ്‌ഠിതപ്രവര്‍ത്തനവൈദഗ്‌ധ്യവും ഐസിടിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. ഫിനാന്‍സ്‌, അക്കൗണ്ട്‌സ്‌ മേഖലകളിലൊന്നില്‍ ഒരുകൊല്ലം പ്രവൃത്തിപരിചയവും വേണം. കേന്ദ്ര,സംസ്ഥാനമന്ത്രാലയങ്ങളിലോ വകുപ്പുകളിലോ സ്വയംഭരണസ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചുള്ള പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം എല്ലാരേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും ഏറ്റവും പുതിയ ഫോട്ടോയും അയക്കണം. രജിസ്‌ട്രേഡ്‌ പോസ്‌റ്റിലാണ്‌ അപേക്ഷ അയക്കേണ്ടത്‌. കവറിനുപുറത്ത്‌ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്‌റ്റ്‌ ഓഫ്‌ യങ്‌ പ്രൊപഷണല്‍ (ഫിനാന്‍സ്‌) എന്ന്‌ എഴുതണം. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും https://crcs.gov.inhttps://crcs.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

 

Moonamvazhi

Authorize Writer

Moonamvazhi has 742 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!