ടാക്‌സി സഹകരണസംഘത്തില്‍ സിഈ, സിഒഒ, ഡിഎം ഒഴിവുകള്‍
ഊബര്‍, ഒലെ മാതൃകയില്‍ ടാക്‌സിവാഹനഡ്രൈവര്‍മാര്‍ക്കായി കേന്ദ്രസഹകരണമന്ത്രാലയം മുന്‍കൈയെടുത്തു നടപ്പാക്കുന്ന ടാക്‌സിവാഹനസഹകരണസംരംഭമായ സഹകാര്‍ ടാക്‌സി കോഓപ്പറേറ്റീവ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ)/ മാനേജിങ് ഡയറക്ടര്‍ (എംഡി), ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ), ഡെപ്യൂട്ടിമാനേജര്‍ (ഫിനാന്‍സ്) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്‌റ്റംബര്‍ എട്ടിനകം അപേക്ഷിക്കണം. ഇന്ത്യെയമ്പാടും യാത്രാസേവനം ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഏറ്റവും ഉയര്‍ന്ന തസ്‌തികകളിലേക്ക് പരിചയസമ്പന്നരായ പ്രൊഫഷണലുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അര്‍ഹരായവര്‍ ഏറ്റവും പുതിയ സിവി യും വിദ്യാഭ്യാസവുമായും പ്രൊഫഷണല്‍ വൈദഗ്‌ധ്യവുമായും ബന്ധപ്പെട്ടതും മറ്റുമികവുകളുമായി ബന്ധപ്പെട്ടതുമായ രേഖകള്‍ സഹിതം [email protected] ല്‍ അപേക്ഷിക്കാവുന്നതാണ്. ഡല്‍ഹിയായിരിക്കും പ്രവര്‍ത്തനകേന്ദ്രം. മൂന്നുവര്‍ഷത്തേക്കാണു നിയമനം. രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം.
ഡ്രൈവര്‍മാര്‍ പ്രഥമര്‍, നീതിയാത്ര ഏവര്‍ക്കും” (ഡ്രൈവേഴ്‌സ് ഫസ്റ്റ്, ഫെയര്‍ റൈഡ്‌സ് ഫോര്‍ ഓള്‍) എന്നതാണു സഹകാര്‍ ടാക്‌സിയുടെ മുദ്രാവാക്യം. സിഇഒ/എംഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 20കാല്ലത്തില്‍കൂടുതല്‍ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അതില്‍അഞ്ചുവര്‍ഷമെങ്കിലും ഗതാഗതമേഖലയിലായിരിക്കണം. വന്‍കിടനിലവാരത്തിലുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചും നടത്തിയും ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചും സുരക്ഷാനിലവാരങ്ങള്‍ ഉയര്‍ത്തിയും സങ്കീര്‍ണവും വിവിധതാല്‍പര്യവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങളില്‍ ബിസിനസ് വിജയിപ്പിച്ചും പ്രവൃത്തിപരിചയം തെളിയിക്കപ്പെട്ടവരായിരിക്കണം.
പ്രായം 2025 ജൂലൈ 31ന് 55 വയസ്സ്. അസാധാരണമികവുള്ളവര്‍ക്കു വയസ്സിളവ് അനുവദിക്കും. വിദ്യാഭ്യാസയോഗ്യത (1) എഞ്ചിനിയറിങ് ബിരുദം (ബിടെക്/എംടെക്). (2) പൂര്‍ണസമയ കോഴ്‌സായുള്ള എംബിഎ/ പിജിഡിഎം/ എക്‌സിക്യൂട്ടീവ് എംബിഎ.
ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു 18വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ മൂന്നുവര്‍ഷം ഗതാഗതമേഖലയിലും അഞ്ചുവര്‍ഷം വിവരസാങ്കേതികവിദ്യാമേഖലയിലോ സാങ്കേതികവിദ്യാമേഖലയിലോ ആയിരിക്കണം. വന്‍കിടനിലവാരത്തിലുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചും നടത്തിയും ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചും സുരക്ഷാനിലവാരങ്ങള്‍ ഉയര്‍ത്തിയും സങ്കീര്‍ണവും വിവിധതാല്‍പര്യവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങളില്‍ ബിസിനസ് വിജയിപ്പിച്ചും പ്രവൃത്തിപരിചയം തെളിയിക്കപ്പെട്ടവരായിരിക്കണം. പ്രായം 2025 ജൂലൈ 31ന് 50വയസ്സ്. അസാധാരണമികവുള്ളവര്‍ക്കു വയസ്സിളവു ലഭിക്കും. വിദ്യാഭ്യാസയോഗ്യതയും നിയമനകാലാവധിയും സിഇഒ/എംഡി തസ്‌തികയുടെതുതന്നെ.
ഡെപ്യൂട്ടിമാനേജര്‍ (ഫിനാന്‍സ് ) തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എട്ടുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം വേണം. മികവുറ്റ സ്ഥാപനത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ മാനേജ് ചെയ്‌തുള്ള പരിചയമാണു വേണ്ടത്. പ്രായം 2025 ജൂലൈ 31ന് 35 വയസ്സ്. അസാധാരണമികവുള്ളവര്‍ക്കു വയസ്സിളവു കിട്ടും. വിദ്യാഭ്യാസയോഗ്യത: സിഎ/ ഐസിഡബ്ലിയുഎ/ എംബിഎ(ഫിനാന്‍സ്). കൂടുതല്‍വിവരങ്ങള്‍ www.bharattaxiapp.com ല്‍ ലഭിക്കും.