തിരുവനന്തപുരം ഐസിഎമ്മില്‍ എച്ച്‌ഡിസിഎം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം തിരുവനന്തപുരം) സഹകരണമാനേജ്‌മെന്റ് ഹയര്‍ഡിപ്ലോമ കോഴ്‌സിന് (ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്-എച്ച്‌ഡിസിഎം) അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബിരുദം. പ്രായപരിധി: 45 വയസ്സ്. രണ്ടുസെമസ്റ്ററായി 52 ആഴ്‌ചയാണു കോഴ്‌സ്. കേരളസര്‍ക്കാരും പിഎസ്‌സിയും സഹകരണസ്ഥാപനങ്ങളിലെയും സഹകരണവകുപ്പിലെയും ജോലിക്കു പ്രവേശനതലയോഗ്യതയായി അംഗീകരിച്ച കോഴ്‌സാണ്. അഖിലേന്ത്യാതലത്തിലും അംഗീകാരമുണ്ട്. 25000 രൂപയാണു ഫീസ്. പതിനെട്ടുശതമാനം ജിഎസ്‌ടിയും അടക്കണം. ഫീസ് രണ്ടുപ്രാവശ്യമായി അടച്ചാല്‍മതി. ഹോസ്‌റ്റല്‍ ഉണ്ട്. ഭക്ഷണവും കിട്ടും. ആവശ്യമുണ്ടെങ്കില്‍ സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡിന്റെ പരീക്ഷകള്‍ക്കും പിഎസ് സിയുടെ സഹകരണപരീക്ഷകള്‍ക്കും പ്രത്യേകപരിശീലനം നല്‍കും. ഓണ്‍ലൈനായി അപേക്ഷിക്കണം. ഏപ്രില്‍ 17 ആണ് അവസാനതിയതി. ഗൂഗിള്‍ഫോം പൂരിപ്പിച്ചോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ അപേക്ഷിക്കാം.

ചുരുക്കപ്പട്ടിക തയ്യാറാക്കിയാണു പ്രവേശനം നടത്തുക. റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ്, ബിരുദം, ബിരുദം അവസാനവര്ഷകണ്സൊളിഡേറ്

