ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വര്‍ണക്കിലുക്കം സമ്മാനപദ്ധതി Moonamvazhi August 28 2025,12:20 pm കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) പാലക്കാട് റീജിയണിനു കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണത്തോടനുബന്ധിച്ച് സ്വര്‍ണക്കിലുക്കം സമ്മാനപദ്ധതി നടപ്പാക്കി. ഓഗസ്റ്റ് 25ന് ആരംഭിച്ച പദ്ധതി സെപ്‌റ്റംബര്‍ അഞ്ചുവരെയുണ്ടാകും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് 750രൂപയിലേറെ സബ്‌സിഡിയിതരസാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നറുക്കെടുപ്പില്‍ ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. ഒന്നാംസമ്മാനം രണ്ടുഗ്രാമിന്റെ സ്വര്‍ണനാണയവും രണ്ടാംസമ്മാനം മിക്‌സര്‍ ഗ്രൈന്ററും മൂന്നാംസമ്മാനം അഞ്ചുലിറ്ററിന്റെ കുക്കറും നാലാംസമ്മാനം ഇലകട്രിക് കെറ്റിലും അഞ്ചാംസമ്മാനം ഓണപ്പുടവയുമാണ്.കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണവിപണിയില്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിനു 339രൂപയായി കുറച്ചിട്ടുണ്ട്. Download Nulled WordPress ThemesFree Download WordPress ThemesDownload Nulled WordPress ThemesDownload Nulled WordPress Themeslynda course free downloaddownload karbonn firmwareDownload WordPress Themesfree online course