മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ പരിശീലനം

Moonamvazhi

പ്രാഥമികസര്‍വീസ്‌ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഭരണസമിതിയംഗങ്ങള്‍ക്കും ചീഫ്‌ എക്‌സിക്യൂട്ടീവുമാര്‍ക്കും ഏപ്രില്‍ 21,22,23 തിയതികളില്‍ സ്‌കില്‍ ആന്റ്‌ നോളജ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ ഇടുക്കി വാഗമണിലെ മാസ്‌കോ ഹില്‍ റിസോര്‍ട്ടില്‍ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ പരിശീലനം നല്‍കും. സഹകരണമേഖലയുടെ വെല്ലുവിളികള്‍, സഹകരണനിയമവും ചട്ടങ്ങളും, ഭരണസമിതിയംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും, ഫണ്ട്‌ മാനേജ്‌മെന്റ്‌, റിക്കവറി മാനേജ്‌മെന്റ്‌, സേവനവേതനവ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചു ക്ലാസ്സുണ്ടാകും. പങ്കെടുക്കാന്‍ 21നു രാവിലെ 8.30നു കോട്ടയം റെയില്‍വേസ്‌റ്റേഷന്‍ ഗ്രൗണ്ടിലെത്തണം. അവിടെനിന്നു വാഗമണില്‍ എത്തിക്കും. പരിശീലനം കഴിഞ്ഞ്‌ 23നു വൈകിട്ട്‌ അഞ്ചിനു റെയില്‍വേസ്റ്റേഷന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തിക്കും. 8000 രൂപ ഫീസുണ്ട്‌. 17നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരം 9847719611, 9074384629 എന്നീ നമ്പരുകളില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1043 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!