എസ്.കെ.ഡി.സി. നൈപുണ്യകോഴ്‌സുകള്‍ക്ക് ശ്രീനാരായണ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ്
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) കീഴിലുള്ള ആലപ്പുഴ പുന്നപ്രയിലെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്ററിന്റെ (എസ്.കെ.ഡി.സി) തൊഴില്‍ നൈപുണ്യകോഴ്‌സുകള്‍ക്ക് ഇനി ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഇതുസംബന്ധിച്ച ധാരണാപത്രം കേപ്പും സര്‍വകലാശാലയും ഒപ്പുവച്ചു. ഇതു പ്രകാരം കേപ് കോളേജുകള്‍ ശ്രീനാരായണഓപ്പണ്‍ സര്‍വകലാശാലയുടെ പഠനകേന്ദ്രങ്ങളും പരീക്ഷാകേന്ദ്രങ്ങളുമായിരിക്കും. കേപ്പിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങുാനാവുമെന്നും പ്രതീക്ഷിക്കുന്നു.
ഐ.എച്ച്.ആര്‍.ഡി, കേരളഹിന്ദിപ്രചാരസഭ എന്നിവയുമായും ശ്രീനാരായണ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
സഹകരണമന്ത്രി വി.എന്‍. വാസവന്‍, ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, കേപ് ഡയറക്ടര്‍ ഡോ. താജുദ്ദീന്‍ അഹമ്മദ്, ശ്രീനാരായണസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജഗതിരാജ് വി.പി, ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. അരുണ്‍കുമാര്‍ വി.എ, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.സുനിത എ.പി, അഡ്വ.ബി മധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.