റിസ്‌കഫണ്ടില്‍നിന്ന് 1000കോടി നല്‍കി:മന്ത്രി രാജീവ്
സഹകരണറിസ്‌ക്‌ഫണ്ടില്‍നിന്നു കേരളത്തില്‍ 1000 കോടി വിതരണം ചെയ്‌തതായി മന്ത്രി പി. രാജീവ് പറഞ്ഞു. സഹകരണവികസനക്ഷേമനിധിബോര്‍ഡിന്റെ എറണാകുളം ജില്ലയിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്‌കഫണ്ട് ധനസഹായവിതരണവും കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇത് അറിയിച്ചത്. അദാലത്തില്‍ ഫയല്‍ പരിശോധിച്ച് 801 അപേക്ഷകളിലായി 8,77,34,989 രൂപ അര്‍ഹരായവര്‍ക്കു ധനസഹായം നല്‍കി. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. സഹകരണവികസനക്ഷേമനിധിബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, തൃക്കാക്കര നഗരസഭാചെയര്‍പേഴ്‌സണ്‍ രാധാമണിപിള്ള, വി.എം. ശശി, പി.ബി. സജീവന്‍, വി. സലിം, കെ.കെ. ശിവന്‍, എം.ഐ. ബീരാസ്, അനില്‍ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.