സഹകരണ റിസ്‌ക്‌ഫണ്ട്:വര്‍ധിച്ച പ്രീമിയം സെപ്‌റ്റംബര്‍ 19നകം അടയ്‌ക്കണം.
സഹകരണവികസനക്ഷേമനിധിബോര്‍ഡിന്റെ സഹകരണറിസ്‌ക്‌ഫണ്ട് പദ്ധതിയുടെ വര്‍ധിച്ച നിരക്കിലുള്ള പ്രീമിയം അടയ്‌ക്കാനുള്ള സമയപരിധി സെപ്‌റ്റംബര്‍ 19വരെ നീട്ടി. സഹകരണസംഘങ്ങളിലും ബാങ്കുകളിലുംനിന്നെടുത്ത വായ്‌പകളില്‍ പഴയനിരക്കിലാണു റിസ്‌കഫണ്ട് വിഹിതം അടച്ചിട്ടുള്ളതെങ്കില്‍ പുതുക്കിയ നിരക്കിലുള്ള അധികവിഹിതം ഇക്കാലയളവില്‍ അടയ്‌ക്കാം. വായ്‌പക്കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലാണിത്. പദ്ധതിയുടെ മറ്റു നിബന്ധനകള്‍ ഇതിനു ബാധകമായിരിക്കും. റിസ്‌ക്‌ഫണ്ടില്‍ ചേരാതെ എടുത്ത വായ്‌പകളുടെ കാര്യത്തിലും, വായ്‌പക്കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍, ബാക്കിവായ്‌ത്തുകക്കു വര്‍ധിപ്പിച്ച റിസ്‌ക്‌ഫണ്ട് വിഹിതം അടക്കാം. പദ്ധതിയിലെ മറ്റുനിബന്ധനകള്‍ക്കു വിധേയമായാണിതും. 2022 ഒക്ടോബര്‍ 11നാണു റിസക്‌ഫണ്ട് പദ്ധതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുള്ള ഭേദഗതി നിലവില്‍ വന്നത്. അതിനുശേഷം പഴയനിരക്കില്‍ പ്രീമയം അടച്ച വായ്‌പക്കാരില്‍നിന്നു പുതിയ നിരക്ക് ഈടാക്കി ബോര്‍ഡിലേക്ക് അടയ്‌ക്കാന്‍ 2023 ഡിസംബര്‍ ഒമ്പതുവരെ സമയം അനവദിച്ചിരുന്നു. ഇതാണ് മാര്‍ച്ച് 20മുതല്‍ ആറുമാസത്തേക്കുകൂടി നീട്ടിയത്.