ഇന്ത്യന്‍ മര്‍ക്കന്റൈല്‍ സഹകരണബാങ്കിന്റെ ലൈസന്‍സ്‌ റദ്ദാക്കി

Moonamvazhi

ലഖ്‌നോയിലെ ഇന്ത്യന്‍ മര്‍ക്കന്റൈല്‍ സഹകരണബാങ്കിന്റെ ലൈസന്‍സ്‌ റിസര്‍വ്‌ ബാങ്ക്‌ റദ്ദാക്കി. അടച്ചുപൂട്ടി ലിക്വിഡേറ്ററെ വെക്കാന്‍ യുപി സഹകരണകമ്മീഷണര്‍-രജിസ്‌ട്രാര്‍ക്കു നിര്‍ദേശവും നല്‍കി. വരുമാനസാധ്യതയില്ല, വ്യവസ്ഥകള്‍ ലംഘിച്ചു, തുടരുന്നതു നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു നല്ലതല്ല എന്നിവയാണു കാരണങ്ങള്‍. ഓരോ നിക്ഷേപകര്‍ക്കും അഞ്ചുലക്ഷംവരെ തിരിച്ചുകിട്ടും. നിക്ഷേപഇന്‍ഷുറന്‍സ്‌-വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍നിന്നാണിത്‌. 98.75% പേര്‍ക്കും നിക്ഷേപം മുഴുവന്‍ കിട്ടും. ഇവരുടെയൊക്കെ നിക്ഷേപം അഞ്ചുലക്ഷത്തില്‍ താഴെയാണ്‌. 2025 ഡിസംബര്‍ 31ലെ കണക്കുപ്രകാരം ഡിഐസിജിസി 2.90 കോടി തിരിച്ചുകൊടുത്തുകഴിഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 938 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!