രണ്ടുധനസഹായ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയഗോകുല്‍മിഷന്‍ നവീകരിച്ചു
കാലിവളര്‍ത്തുമേഖലയെ ശക്തിപ്പെടുത്താനുള്ള രണ്ടുപുതിയ സാമ്പത്തികസഹായപദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയഗോകുല്‍മിഷന്‍ നവീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രക്യാബിനറ്റ് തീരുമാനിച്ചു. ഇതിനായി 1000 കോടിരൂപകൂടി ചെലവാക്കും. ഇതോടെ 15-ാംധനകാര്യകമ്മീഷന്‍ കാലത്ത് ഇതിനായുള്ള തുക 3400 കോടിയായി ഉയര്‍ന്നു.
രണ്ടു പുതിയ പ്രവര്‍ത്തനങ്ങളാണു മിഷനില്‍ കൂട്ടിച്ചേര്‍ത്തത്. 15000 പശുക്കിടാങ്ങളെ പരിപാലിക്കാവുന്ന 30 കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഏജന്‍സികള്‍ക്കു കിടാക്കളുടെ പരിപാലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്ന മൂലധനച്ചെലവിന്റെ 35 ശതമാനം ഒറ്റത്തവണസഹായമായി നല്‍കല്‍ ആണ് ഇതിലൊന്ന്. ഉയര്‍ന്ന ജനിതകമികവൂള്ള (എച്ച്‌ജിഎം) ഐവിഎഫ് കിടാക്കളെ വാങ്ങാന്‍ കര്‍ഷകര്‍ക്കു ക്ഷിരയൂണിയനുകളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും വായ്‌പയെടുക്കാന്‍ മൂന്നുശതമാനം പലിശയിളവു നല്‍കാനുള്ളതാണു രണ്ടാമത്തെത്. ഉയര്‍ന്ന ഗുണനിലവാരമുള്ള പാല്‍ നല്‍കുന്ന മികച്ചയിനം കന്നുകാലികളെ വളര്‍ത്തിയെടുക്കലാണു ലക്ഷ്യം. നിലവിലുള്ള രാഷ്ട്രീയഗോകുല്‍മിഷന്‍പരിപാടികള്‍ തുടരുകയും ചെയ്യും. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി പത്തുവര്‍ഷംകൊണ്ടു പാലുല്‍പാദനം 63.55 ശതമാനം കൂടി. ഉല്‍പാദനക്ഷമത 26.34% കൂടി. 605 ജില്ലകളില്‍കൃത്രിമബീജസങ്കലനം സൗജന്യമാണ്. 22 കൃത്രിമബീജസങ്കലനകേന്ദ്രങ്ങള്‍ (ഐവിഎഫ്) സ്ഥാപിച്ചു. 2541 ഉയര്‍ന്നജനിതകമേന്‍മയുള്ള കിടാക്കളെ ഉല്‍പാദിപ്പിച്ചു.