സ്ഥാനക്കയറ്റയോഗ്യതാനിര്‍ണയപ്പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ വിവിധ തസ്‌തികകളിലേക്കുള്ള സ്ഥാനക്കയറ്റയോഗ്യതാനിര്‍ണയപരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. സഹകരണസംഘംജീവനക്കാരില്‍നിന്നു പ്രാഥമികസഹകരണസംഘങ്ങളിലെയും, അര്‍ബന്‍ബാങ്കുകളിലെയും അസിസ്റ്റന്റ്‌ സെക്രട്ടറി, മാനേജര്‍, തത്തുല്യതസ്‌തികകളിലേക്കു സ്ഥാനക്കയറ്റനിയമനത്തിനുള്ള യോഗ്യതാനിര്‍ണയപരീക്ഷക്കു ജൂനിയര്‍ ക്ലര്‍ക്ക്‌/ കാഷ്യര്‍ തസ്‌തികകളിലും അതിനുമുകളിലുള്ള തസ്‌തികകളിലും ഉള്ള ജീവനക്കാരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണ്‌ ഇതിലൊന്ന്‌ (യോഗ്യതാപരീക്ഷാവിജ്ഞാപനം 1/2026)

കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളിലെ ജീവനക്കാരില്‍നിന്നു യോഗ്യതാനിര്‍ണയപരീക്ഷയുടെ ഭാഗമായി ഡെപ്യൂട്ടിമാനേജര്‍ തസ്‌തികയിലേക്കു യോഗ്യതാനിര്‍ണപരീക്ഷക്ക്‌ അര്‍ഹതയുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണു രണ്ടാമത്തേത്‌ (യോഗ്യതാപരീക്ഷാവിജ്ഞാപനം 2/2026).

കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളിലെ ജീവനക്കാരില്‍നിന്നു ഫിനാന്‍സ്‌ മാനേജര്‍ I& II/അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ്‌ മാനേജര്‍/കോര്‍ഫാക്കല്‍റ്റി തസ്‌തികകളിലേക്കു യോഗ്യതാനിര്‍ണയപരീക്ഷക്ക്‌ അര്‍ഹതയുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണു മൂന്നാമത്തേത്‌ (യോഗ്യതാപരീക്ഷാവിജ്ഞാപനം 3/2026).

കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളിലെ ജവനക്കാരില്‍നിന്നു യോഗ്യതാനിര്‍ണയപരീക്ഷയുടെ ഭാഗമായി റീജിയണല്‍ മാനേജര്‍ തസ്‌തികയിലേക്കു യോഗ്യതാനിര്‍ണയപരീക്ഷക്ക്‌ അര്‍ഹതയുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണു നാലാമത്തേത്‌( യോഗ്യതാപരീക്ഷാവിജ്ഞാപനം 4/2026).

കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളിലെ ജീവനക്കാരില്‍നിന്നു യോഗ്യതാനിര്‍ണയപരീക്ഷയുടെ ഭാഗമായി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍/തത്തുല്യതസ്‌തികകളിലേക്കു യോഗ്യതാനിര്‍ണയപരീക്ഷക്ക്‌ അര്‍ഹതയുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണു അഞ്ചാമത്തേത്‌ (യോഗ്യതാപരീക്ഷാവിജ്ഞാപനം 5/2026).

കേരളസഹകരണസംഘം ചട്ടം 185(10)ലെ രണ്ടാം പ്രൊവിസോയില്‍ അപ്പെന്റിക്‌സ്‌ IIIല്‍ ഉള്‍പ്പെടുന്ന എല്ലാ ക്ലാസ്സുകളിലെയും ബാങ്ക്‌/ സംഘങ്ങളിലെയും താഴ്‌ന്ന വിഭാഗം (സബ്‌ സ്റ്റാഫ്‌) തസ്‌തികകളില്‍നിന്നു ജൂനിയര്‍ ക്ലര്‍ക്ക്‌ തസ്‌തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗ്യതാപരീക്ഷക്കു ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചതാണ്‌ ആറാമത്തേത്‌ (യോഗ്യതാപരീക്ഷാവിജ്ഞാപനം 6/2026)

അപേക്ഷിക്കുന്നയാളിന്റെ ഇപ്പോഴത്തെ തസ്‌തിക, അപ്പെന്റിക്‌സ്‌ III പ്രകാരം പ്രാഥമികസഹകരണസംഘങ്ങളുടെയും അര്‍ബന്‍ബാങ്കുകളുടെയും നിലവിലെ ക്ലാസിഫിക്കേഷന്‍ എന്നിവ ഓണ്‍ലൈനില്‍ വ്യക്തമായി രേഖപ്പെടുത്തണം. യോഗ്യതാപരീക്ഷക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു നല്‍കിയിട്ടുള്ള യൂസര്‍ഐഡി മുഖേന അപേക്ഷിക്കുന്നയാളിന്റെ സേവനവിവരങ്ങള്‍ എംപ്ലോയീസ്‌ ഡീറ്റെയില്‍സ്‌ എന്‍ട്രിയില്‍ രേഖപ്പെടുത്തണം. തുടര്‍ന്നു സ്ഥാപനത്തിന്റെ പ്രൊഫൈലില്‍തന്നെ പ്രൊമോഷന്‍ എക്‌സാം എന്ന ലിങ്കില്‍ ഇഷ്യൂ സര്‍ട്ടിഫിക്ക്‌ ക്ലിക്ക്‌ ചെയ്‌തു സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ്‌ എടുക്കണം. ഇതു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ചീഫ്‌ എക്‌സിക്യൂട്ടീവിന്റെ / സെക്രട്ടറിയുടെ ഒപ്പു രേഖപ്പെടുത്തി കൈപ്പറ്റണം.

എംപ്ലോയീസ്‌ ഡീറ്റെയില്‍സ്‌ എന്‍ട്രിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ എന്‍ട്രി ചെയ്‌ത ജീവനക്കാരന്റെ/ ജീവനക്കാരിയുടെ മൊബൈലില്‍ യൂസര്‍ ഐഡിയും പാസ്‌വേഡും കിട്ടും. അവ ഉപയോഗിച്ചു ലോഗിന്‍ ചെയ്‌തശേഷം സ്ഥാപനത്തില്‍നിന്നു കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌ സ്‌കാന്‍ ചെയ്‌തു പ്രൊഫൈലില്‍ അപ്‌ലോഡ്‌ ചെയ്‌ത്‌, ഫീസ്‌ അടച്ച്‌ അപേക്ഷ സമര്‍പ്പിക്കണം.

യോഗ്യതാപരീക്ഷക്കു ബോര്‍ഡ്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം www:cseb.kerala.gov.inwww:cseb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കാന്റിഡേറ്റ്‌ ലോഗിന്‍ വഴി മൊബൈലില്‍ കിട്ടിയ യൂസര്‍ ഐഡിയും പാസ്‌ വേഡും ഉപയോഗിച്ച്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

18%ജിഎസ്‌ടിഉള്‍പ്പെടെ1770രൂപ (1500+200) രൂപ ഫീസായി ഓണ്‍ലൈനില്‍ അടക്കണം. ഈ ഫീസ്‌ ആദ്യതവണ ബാങ്ക്‌/സംഘം വഹിക്കണം.

സിലബസ്‌ പരീക്ഷാബോര്‍ഡിന്റെ സൈറ്റിലുണ്ട്‌. ഹാള്‍ടിക്കറ്റ്‌ പരീക്ഷയുടെ 15ദിവസംമുമ്പുമുതല്‍ ജീവനക്കാരുടെ പ്രൊഫൈലില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്‌തു പ്രിന്റെടുക്കാം. ഫെബ്രുവരി 27നകം അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡിന്റെ www.keralacseb.gov.inhttp://www.keralacseb.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും. ഫോണ്‍: 0471-2468690.

 

 

Moonamvazhi

Authorize Writer

Moonamvazhi has 909 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!