പെന്‍ഷന്‍ ഇന്‍സന്റീവ്‌:27.30കോടി അനുവദിച്ചു

Moonamvazhi

സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വീടുകളില്‍ കൊണ്ടുപോയി കൊടുത്തതിനുള്ള ഇന്‍സന്റീവായി 273084840 രൂപ അനുവദിച്ചു. 30 രൂപവച്ചു നല്‍കാന്‍ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ക്കും മറ്റു വായ്‌പാസഹകരണസംഘങ്ങള്‍ക്കുമാണിത്‌ അനുവദിച്ചത്‌. ഈ തുക വെള്ളയമ്പലം സബ്‌ട്രഷറിയിലെ സ്‌പെഷ്യല്‍ ടിഎസ്‌ബി അക്കൗണ്ടിലേക്കു കൈമാറാന്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍കമ്പനിക്ക്‌ അനുമതി നല്‍കി. ഇത്‌ എല്ലാ ജില്ലയിലെയും സഹകരണജോയിന്റ്‌ രജിസ്‌ട്രാര്‍മാരുടെ പെന്‍ഷന്‍ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാന്‍ പഞ്ചായത്തു ഡയറക്ടറേറ്റിലെ ഡിബിറ്റി സെല്ലിനെ ചുമതലപ്പെടുത്തി. 2025 ഓഗസ്റ്റുമുതല്‍ നവംബര്‍വരെ പെന്‍ഷന്‍ വിതരണം ചെയ്‌തതിനുള്ള ഇന്‍സന്റീവാണ്‌ അനുവദിച്ചിട്ടുള്ളത്‌.

Moonamvazhi

Authorize Writer

Moonamvazhi has 1000 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!