സഹകരണവീക്ഷണത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് 26ന്
സഹകരണവീക്ഷണം വാട്‌സാപ് കൂട്ടായ്‌മ മാര്‍ച്ച് 26 ബുധനാഴ്‌ച വൈകിട്ട് 7.15ന് കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ COOPKERALA യില്‍ ആര്‍ ആന്റ് ഡി മുതല്‍ ബാലന്‍സ് ഷീറ്റ് വരെ തയ്യാറാക്കുന്നതു സംബന്ധിച്ച് ഓണ്‍ലൈന്‍ ക്ലാസ് നടത്തും. സഹകരണവകുപ്പ് സീനിയര്‍ കണ്‍കറന്റ് ഓഡിറ്റര്‍ പ്രകാശ് പി (കേരളബാങ്ക്, മലപ്പുറം) ക്ലാസ് നയിക്കും. ആര്‍ ആന്റ് ഡി ക്ലാസിഫിക്കേഷന്‍, പ്രധാനപ്പെട്ട എന്‍ട്രികള്‍, ലാഭവിതരണഎന്‍ട്രികള്‍, സോഫ്‌റ്റുവെയര്‍ ബാലന്‍സിലെയും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിലെയും വ്യത്യാസങ്ങളുടെ പരിശോധന (പുനക്രമീകരിക്കല്‍), ഓഡിറ്റിനു തയ്യാറാക്കല്‍ (വ്യാപരം, ലാഭനഷ്ടക്കണക്ക്, ബാലന്‍സ് ഷീറ്റ്) തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കപ്പെടും. സംഘം ജീവനക്കാർക്കും സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്കുമായുള്ളതാണ് ക്ലാസ്സ്. സഹകരണവീക്ഷണം ഗൂപ്പിൽ അംഗമല്ലാത്തവർക്ക് സഹകരണവീക്ഷണത്തിന്റെ ക്ലാസുകൾ മാത്രം ലഭിക്കുന്ന താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യാവുന്നതാണ്.
https://chat.whatsapp.com/HiP0iwKjWr7K2m7B6WzcDphttps://chat.whatsapp.com/HiP0iwKjWr7K2m7B6WzcDp