കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ നല്‍കാന്‍ ഉത്തരവ്
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചു തന്നില്ലെന്ന പരാതിയില്‍ പണം മടക്കിക്കൊടുക്കാന്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘത്തോട് കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവായി. അഹില്യാനഗറിലെ സേനാപതി ബാപട്ട് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘത്തിനാണ് ഓംബുഡ്‌സ്‌മാന്‍ അലോക് അഗര്‍വാള്‍ ഉത്തരവു നല്‍കിയത്. ശോഭാ മിസ്‌റിലാല്‍സന്‍ചേറ്റി, മിസ്രിലാല്‍ എം സന്‍ചേറ്റി എന്നിവരുടെ പരാതികളിലാണിത്. രണ്ടു സ്ഥിരനിക്ഷേപങ്ങളിലായി 4.40ലക്ഷംരൂപ ഇരുവരും നിക്ഷേപിച്ചു. 2022ല്‍ നിക്ഷേപിച്ചതാണ്. സേവിങ്‌സ് അക്കൗണ്ടില്‍ 257442രൂപയുമുണ്ട്. 2024 ഓഗസ്റ്റിലും സെപ്‌റ്റംബറിലുമായി സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി പൂര്‍ത്തിയായി. നവംബര്‍ മൂന്നിനു നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ അപേക്ഷിച്ചു. പക്ഷേ, നല്‍കുകയോ മറുപടി കൊടുക്കുകയോ ചെയ്‌തില്ലെന്നാണു പരാതി. ഓംബുഡ്‌സ്‌മാനെ സമീപിച്ചതിനെത്തുടര്‍ന്ന് ഓംബുഡ്‌സ്‌ാന്‍ 2025 ജനുവരി ആറിനും മാര്‍ച്ച് 11നും സംഘത്തിനു നോട്ടീസ് നല്‍കി. മാര്‍ച്ച് 25നകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. ഒന്നിനും മറുപടിയുണ്ടായില്ല. പണംതിരികെ കിട്ടിയിട്ടില്ലെന്നു മെയ് 29നു പരാതിക്കാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സ്ഥിരനിക്ഷേപവും സേവിങ്‌സ് നിക്ഷേപവും പലിശസഹിതം 15ദിവസത്തിനകം തിരികെ നല്‍കണമെന്നു ജൂണ്‍ നാലിന് ഓംബുഡ്‌സ്‌മാന്‍ ഉത്തരവായത്.
