പ്രവാസി സഹകരണസംഘങ്ങള്‍ക്കുംമറ്റും പ്രവാസിപുനരധിവാസവായ്‌പക്യാമ്പില്‍ പങ്കെടുക്കാം
പ്രവാസിസംരംഭകര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയിലേക്ക് പ്രവാസികള്‍, പ്രവാസികള്‍ രൂപവല്‍കരിച്ച സഹകരണസംഘങ്ങള്‍, പ്രവാസികളുടെ കമ്പനികള്‍, പ്രവാസിക്കൂട്ടായ്‌മകള്‍ എന്നിവയ്‌ക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി നോര്‍ക്കറൂട്‌സും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ചേര്‍ന്ന് ഓഗസ്‌റ്റ് 27നു തിരുവനന്തപുരം കനകക്കുന്ന് കേരളസംസ്ഥാനജവഹര്‍ബാലഭവന്‍ഹാളില്‍ പ്രവാസിസംരംഭകര്‍ക്കായി സംരംഭകവായ്‌പാനിര്‍ണയക്യാമ്പു നടത്തുന്നുണ്ട്. രണ്ടുവര്‍ഷമെങ്കിലും വിദേശത്തു ജോലിചെയ്‌തു തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനുള്ളതാണ് എന്‍.ഡി.പി.ആര്‍.ഇ.എം. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ ടോള്‍ഫീ നമ്പരുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) +91-8802 012 345 (വിദേശത്തുനിന്നും. മിസ്‌ഡ് കോള്‍സര്‍വീസ്) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലുകളും പകര്‍പ്പുകളും രണ്ടുപാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, പദ്ധതിവിശദീകരണക്കുറിപ്പ്, പദ്ധതിക്കാവശ്യമായ മറ്റുരേഖകള്‍ എന്നിവ സഹിതമാണു പങ്കെടുക്കേണ്ടത്. പദ്ധതി തുടങ്ങാനും ഉള്ളവ വലുതാക്കാനും എന്‍.ഡി.പി.ആര്‍.ഇ.എം. ഉപയോഗിക്കാം. 30ലക്ഷംവരെ വായ്‌പ കിട്ടും. കൃത്യമായതിരിച്ചടവിന് 15%മൂലധനസബ്‌സിഡിയും മൂന്നുശതമാനം പലിശസബ്‌സിഡിയും ലഭിക്കും.
പ്രവാസികള്‍ക്കു നോര്‍ക്ക് റൂട്‌സിന്റെ www.norkaroots.kerala.gov.inhttp://www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പ്രവാസിക്കൂട്ടായ്‌മകള്‍, പ്രവാസികള്‍ ചേര്‍ന്നു രൂപവല്‍കരിച്ച കമ്പനികള്‍, സംഘങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.