നാഫെഡില്‍ 10 ഒഴിവ്‌

Deepthi Vipin lal

ദേശീയകാര്‍ഷികസഹകരണവിപണനഫെഡറേഷനില്‍ (നാഫെഡ്‌) ഡെപ്യൂട്ടി മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ (അക്കൗണ്ട്‌സ്‌), അസിസ്റ്റന്റ്‌ മാനേജര്‍ (ഐടി), അസിസ്റ്റന്റ്‌ മാനേജര്‍ (ലീഗല്‍) തസ്‌തികകളിലായി 10 ഒഴിവുണ്ട്‌. ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയില്‍ നാല്‌ ഒഴിവാണുള്ളത്‌. എം.ബി.എ.യോ എഐസിടിഇ അംഗീകരിച്ച രണ്ടുവര്‍ഷ പൂര്‍ണസമയ പിഡിജിഎമ്മോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. എട്ടുവര്‍ഷത്തെ പരിചയം വേണം. ശമ്പളം 53100-167800 രൂപ. പ്രായപരിധി 40 വയസ്സ്‌. ഡെപ്യൂട്ടി മാനേജര്‍ അക്കൗണ്ട്‌സ്‌ തസ്‌തികയിലും നാല്‌ ഒഴിവാണുള്ളത്‌. യോഗ്യത: സിഎ/ സിഎംഎ (പഴയ ഐസിഡബ്ല്യുഎ)/ എംബിഎയോടു (ഫിനാന്‍സ്‌)കൂടിയ ബികോം. പ്രവൃത്തിപരിചയം, ശമ്പളം, പ്രായം എന്നിവ ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയുടെതുതന്നെ.

അസിസ്റ്റന്റ്‌ മാനേജര്‍ (ലീഗല്‍) തസ്‌തികയില്‍ ഒരൊഴിവാണുള്ളത്‌. പൂര്‍ണസമയ ബിരുദവും 50ശതമാനം മാര്‍ക്കോടെ പൂര്‍ണസമയ ത്രിവല്‍സരഎല്‍എല്‍ബിയും ആണു യോഗ്യത. അല്ലെങ്കില്‍ 50ശതമാനംമാര്‍ക്കോടെ അഞ്ചുവര്‍ഷബി.എ.എല്‍.എല്‍.ബി. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 47600-151100 രൂപ. പ്രായപരിധി 35 വയസ്സ്‌. അസിസ്റ്റന്റ്‌ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി) തസ്‌തികയിലും ഒരൊഴിവാണുള്ളത്‌. കമ്പ്യൂട്ടര്‍സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എഞ്ചിനിയറിങ്ങിലോ സോഫ്‌റ്റുവെയര്‍ എഞ്ചിയിനയറിങ്ങിലോ ബിഇ/ബിടെക്‌ ആണു യോഗ്യത. ആറുവര്‍ഷം പരിചയം വേണം. ശമ്പളവും പ്രായവും അസിസ്റ്റന്റ്‌ മാനേജര്‍ (ലീഗല്‍) തസ്‌തികയുടെതുന്നെ. കൂടുതല്‍ വിവരങ്ങള്‍ https://vamnicom.gov.in/recruitment എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ഫെബ്രുവരി 28നകം അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News