കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനില്‍ (നാഫെഡ്) ഒഴിവുകള്‍
ദേശീയകാര്ഷികസഹകരണവിപണനഫെഡറേനി
യങ് പ്രൊഫഷണല്‍ തസ്‌തികയിലെ ആറ് ഒഴിവുകളില്‍ ഒരെണ്ണം എച്ച്.ആര്‍. ആണ്. കൃഷി, കാര്‍ഷികബിസിനസ് മാനേജ്‌മെന്റ്, കാര്‍ഷികവിപണനം, ധനശാസ്‌ത്രം, സ്ഥിതിവിവരശാസ്‌ത്രം, കോമേഴ്‌സ് ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍, ഇക്കണോമെട്രിക്‌സ്, എഞ്ചിനിയറിങ് എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമോ കാര്‍ഷികബിസിനസിലോ എച്ച്‌ആറിലോ എംബിഎയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. റീട്ടെയില്‍ ബിസിനസിലോ കാര്‍ഷികോല്‍പന്നസംഭരണത്തിലോ അനുബന്ധമേഖലകളിലോ യങ് പ്രൊഫഷണലായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. കാര്‍ഷികധനശാസ്‌ത്രത്തിലോ കാര്‍ഷികവിപണനത്തിലോ കാര്‍ഷികമൂല്യശൃംഖലയിലോ പിഎച്ച്‌ഡി നേടുകയോ ഗവേഷണം നടത്തുകയോ ചയ്യുന്നത് അഭികാമ്യം. പ്രായപരിധി 35 വയസ്സ്. ശമ്പളം 60,000 രൂപ.
നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തിപരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്‌ത കോപ്പികളും [email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം. മറ്റുവിധത്തിലുളള അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 5.
എല്‍എല്‍ബി, ഡല്‍ഹിയില്‍ 25വര്‍ഷം അഭിഭാഷകനായി പരിചയം, നല്ല ആശയവിനിമയശേഷി, നിയമത്തിലും നടപടിക്രമങ്ങളിലും നല്ല അറിവ് എന്നിവയാണ് ലീഗല്‍പ്രൊഫഷണല്‍ തസ്‌തികയ്‌ക്കുവേണ്ട യോഗ്യത. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ സ്‌റ്റാന്റിങ് കൗണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അധികയോഗ്യതയായിരിക്കും. പ്രായപരിധി 50വയസ്സ്. ശമ്പളം 75000രൂപ. ന്യൂഡല്‍ഹിയിലെ നാഫെഡ് മാനേജിങ് ഡയറക്ടറുടെ പേര്‍ക്കു വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, റെസ്യൂമെ, ബാര്‍കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ ജനുവരി 28മുതലുള്ള 15ദിവസത്തിനകം [email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു.
വെള്ളക്കടലാസിലുള്ള അപേക്ഷയും രേഖകളുടെ പകര്‍പ്പുകളും മാനേജിങ് ഡയറക്ടര്‍, നാഫെഡ്, ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
ജനറല്‍ മാനേജര്‍, ജനറല്‍മാനേജര്‍ (ഫിനാന്‍സ് ആന്റ് ഓഡിറ്റ്‌്), മാനേജര്‍ ലീഗല്‍ തസ്‌തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവയിലേക്കു ജനുവരി 10നു തുടങ്ങുന്ന 45 ദിവവസത്തിനകമാണ് അപേക്ഷിക്കേണ്ടത്. പ്രോപ്പര്‍ ചാനലിലാണ് അപേക്ഷിക്കേണ്ടത്. എല്ലാ തസ്‌തികകളുടെയും അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ വിശദവിവരങ്ങള്‍ www.nafed-india.comല്‍ ലഭിക്കും.