മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ഒഴിവ്
കേരളസംസ്ഥാനസഹകരണക്ഷീരവിപണനഫെഡറേഷനില്‍ (മില്‍മ) മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ഒരുകൊല്ലത്തേക്കാണു നിയമനം. ഒരുകൊല്ലംകൂടി നീട്ടിയേക്കാം. www.cmd.kerala.gov.inhttp://www.cmd.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനവും വിവരങ്ങളും ഇതില്‍ ലഭിക്കും. ജനുവരി 23ആണ് അവസാനിതിയതി. മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷനോടെ എംബിഎയോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ഷീരോല്‍പന്നങ്ങളുടെയോ ഭക്ഷ്യോല്‍പന്നങ്ങളുടെയോ എഫ്‌എംസിജി ഉല്‍പന്നങ്ങളുടെയ വിപണനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മികച്ച സ്ഥാപനത്തില്‍ മാനേജ്‌മെന്റ് തസ്‌തികയില്‍ പത്തുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 2025 ഡിസംബര്‍ ഒന്നിന് 50 വയസ്സ്. പ്രതിഫലം ദിവസം നാലായിരം രൂപ. ടി.എ, ഡി.എ. എന്നിവയും കിട്ടും.


